Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ 5-ാമത് പതിപ്പ് ജനു. 27 മുതല്‍ 29 വരെ കൊച്ചിയില്‍

by News Desk
January 23, 2023
in BUSINESS
0
ഇന്ത്യാ-ബോട്ട്-ആന്‍ഡ്-മറൈന്‍-ഷോയുടെ-5-ാമത്-പതിപ്പ്-ജനു.-27-മുതല്‍-29-വരെ-കൊച്ചിയില്‍
0
SHARES
40
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> രാജ്യത്തെ ബോട്ട്, മറൈന് വ്യവസായരംഗത്തെ പ്രമുഖ വ്യാവസായിക പ്രദര്ശനമായ ഇന്ത്യാ ബോട്ട് ആന്ഡ് മറൈന് ഷോയുടെ (ഐബിഎംഎസ്) അഞ്ചാമത് എഡിഷന് ജനുവരി 27 മുതല് 29 വരെ കൊച്ചിയിലെ മറൈന് ഡ്രൈവ് ഗ്രൗണ്ട്സില് നടക്കും. ജനുവരി 27ന് രാവിലെ 11നു സംമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. നേവി, കോസ്റ്റ് ഗാര്ഡ് തുടങ്ങിയ മേഖലകളില് നിന്നുള്ള മുതിര്ന്ന ഉദ്യോഗസ്ഥര് പങ്കെടുക്കും.

നീളമേറിയ കടല്ത്തീരമുള്ളതിനാല് ദക്ഷിണേന്ത്യയുടെ മാരിടൈം കവാടമായ കേരളത്തിലെ ഏത് കാലാവസ്ഥയിലും ഉപയോഗ്യമായ തുറമുഖമായ കൊച്ചിയാണ് പ്രദര്ശനത്തിന് വേദിയാണെന്നത് ഏറെ പ്രസക്തമാണെന്ന് സംഘാടകരായ ക്രൂസ് എക്സോപസ് ഡയറക്ടര് ജോസഫ് കുര്യാക്കോസ് പറഞ്ഞു. ആഗോള മാരിടൈം കപ്പല്പ്പാതയോടുള്ള സാമീപ്യവും പാശ്ചാത്യ-പൗരസ്ത്യരാജ്യങ്ങള്ക്കിടയിലെ കച്ചവടമാര്ഗത്തിലെ തന്ത്രപരമായ കിടപ്പും കൊച്ചിയ്ക്ക് വലിയ പ്രാധാന്യം നല്കുന്നുണ്ട്. ഇവയ്ക്കു പുറമെ ജലവിനോദങ്ങള്ക്കും ഉല്ലാസത്തിനും ആതിഥ്യമരുളാനും കൊച്ചി എന്നും സന്നദ്ധമാണ്. ഇക്കാരണത്താല് സ്പീഡ് ബോട്ടുകള്, എന്ജിനുകള്, നാവിഗേഷനല് സിസ്റ്റങ്ങള്, ഉപകരണങ്ങള്, മറ്റ് സേവനദാതാക്കള് എന്നിവയ്ക്ക് കൊച്ചി ആസ്ഥാനമായി വന്ഡിമാന്ഡാമുള്ളത്. ഈ പശ്ചാത്തലത്തില് ബോട്ടുകള്ക്കും മറൈന് ഉപകരണങ്ങള്ക്കുമെന്നതിനു പുറമെ എല്ലായിനം വാട്ടര് സ്പോര്ട്സിനും ഐബിഎംഎസ് വേദിയാകുമെന്നും അദ്ദേഹം പറഞ്ഞു.

അമ്പതിലേറെ സ്ഥാപനങ്ങള് ഈ വ്യവസായമേഖലകളിലെ ഉല്പ്പന്നങ്ങളും സേവനങ്ങളുമായി പ്രദര്ശനത്തില് പങ്കെടുക്കുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു. 5000-ത്തിലേറെ ബിസിനസ് സന്ദര്ശകരേയും പ്രതീക്ഷിക്കുന്നു.

സംസ്ഥാന വ്യവസായ വകുപ്പ്, കെഎംആര്എല്, കെഎംബി, ഐഡബ്ല്യുഎഐ, കൊച്ചിന് പോര്ട്ട് അതോറിറ്റി, കേരളാ ടൂറിസം, ഇന്ത്യന് നേവി, ഇന്ത്യന് കോസ്റ്റ് ഗാര്ഡ്, ഡിടിപിസി, മറൈനേഴ്സ് സൊസൈറ്റി – കേരള, ഐഎംയു, കുഫോസ്, സിഫ്റ്റ്,, കെ-ബിപ് എന്നിവയുടെ പിന്തുണയോടെയാണ് പ്രദര്ശനം നടക്കുന്നത്. ഈ മേഖലകളില് കേരളത്തിലുള്ള, വിശേഷിച്ചും ബോട്ട് യാഡുകള്, ഉപകരണ നിര്മാതാക്കാള് തുടങ്ങിയ, ചെറുകിട-ഇടത്തരം യൂണിറ്റുകളെ (എസ്എംഇ) പങ്കെടുപ്പിച്ച് കെ-ബിപ് സംഘടിപ്പിക്കുന്ന 20 സ്റ്റാളുകളുടെ ഇന്ഡസ്ട്രി പവലയിയനും ഈ രംഗത്തെ സ്റ്റാര്ട്ടപ്പുകളെ അണിനിരത്തുന്ന കേരളാ സ്റ്റാര്ട്ടപ്പ് മിഷന്റെ (കുസും) പവവലിയനും ഐബിഎംഎസിന്റെ ഭാഗമാകും.

ജനുവരി 28ന് കുമരകം മുതല് കൊച്ചി വരെ നടക്കുന്ന കൊച്ചിന് മോട്ടോര് ബോട്ട് റാലി 2023 മേളയുടെ പ്രധാന ആകര്ഷണമാകും. കുമരകം-കൊച്ചി കായലുകളില് ഈ റാലി 38 നോട്ടിക്കല് മൈല് പിന്നിടും.

ജനുവരി 27ന് ഉച്ചയ്ക്ക് 1:30 മുതല് 5:30 വരെ നടക്കുന്ന ടെക്നിക്കല് സെഷനുകളില് ഈ രംഗത്തെ അടിസ്ഥാന സൗകര്യ വികസനം, പ്ലഷര് ക്രാഫ്റ്റുകള്, സ്മാള് ക്രാഫ്ര്റ്റുകള് എന്നിവയുള്പ്പെടുന്ന മറൈന് ക്രാഫ്റ്റ് ഉപകരണങ്ങള്, മറീനകള്, സീപ്ലെയിനുകള്, പരിശീലനം ലഭിച്ച മനുഷ്യവിഭവശേഷി എന്നിവയുടെ ആവശ്യകത എന്നീ വിഷയങ്ങളില് പ്രഭാഷണങ്ങള് നടക്കും.

മേളയുടെ ഒന്നാം ദിവസം മറൈന് ക്രാഫ്റ്റുകള്, പ്ലഷര് ക്രാഫ്റ്റുകള്, സ്മോള് ക്രാഫ്റ്റുകള്, മറീനകള്, സീപ്ലെയിനുകള്, ഈ രംഗത്താവശ്യമായ പരിശീലനങ്ങള് എന്നിവയെ സംബന്ധിച്ച ടെക്നിക്കല് സെഷനുകള് നടക്കും.

മറുനാടന് വിനോദസഞ്ചാരികള്ക്കു പുറമെ കേരളീയര്ക്കും ജലവിനോദങ്ങളില് താല്പ്പര്യമേറി വരികയാണെന്ന് സംഘാടകര് പറഞ്ഞു. കെഎംആര്എല് നടപ്പാക്കുന്ന വാട്ടര് മെട്രോ ഈ മാസാവസാനത്തോടെ കമ്മീഷന് ചെയ്യുകയാണ്. ജില്ലയുടെ ഉള്നാടന് ജലഗതാഗതത്തേയും മറീനാ സൗകര്യങ്ങളേയും ലോകോത്തര നിലവാരത്തിലെത്തിക്കുന്നതിനാകും അടുത്ത ഊന്നല്. ആത്മനിര്ഭര് ഭാരത് ലക്ഷ്യമിട്ട് സിഎസ്എല്, കെഎംആര്എല്, ഐആര്എസ് നടത്തുന്ന കൂട്ടായശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതികള്.

മികച്ച സൗകര്യങ്ങളുള്ള മറീനകളുടേയും ജലവിനോദങ്ങളുടേയും വികസനത്തിന് കേന്ദ്രസംസ്ഥാന സര്ക്കാരുകളുടെ പ്രോത്സാഹനം ഒരുപോലെ ആവശ്യമാണെന്നും സംഘാടകര് പറഞ്ഞു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കിയാല് ആഗോള, ആഭ്യന്തര വിനോദസഞ്ചാരികള് ആദ്യം തെരഞ്ഞെടുക്കുന്ന ക്രൂയ്സിംഗ്, ഉള്നാടന് ജലവിനോദ ടൂറിസകേന്ദ്രമാകാന് ഇന്ത്യയ്ക്ക് പൊതുവിലും കേരളത്തിന് വിശേഷിച്ചും സാധിക്കുമെന്നും അവര് പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്ഷങ്ങളായി കൊച്ചി ആസ്ഥാനായി ബോട്ട് ഷോകള് സംഘടിപ്പിച്ചു വരുന്ന ക്രൂസ് എക്സ്പോസാണ് ഐബിഎംഎസിന്റെ സംഘാടകര്. കഴിഞ്ഞ 12 വര്ഷമായി നടക്കുന്ന ഫുഡ്ടെക് കേരള, ഹോട്ടല്ടെക് കേരളാ എന്നീ ബി2ബി വ്യവസായപ്രദര്ശനങ്ങളുടേയും സംഘാടകരാണ് ക്രൂസ് എക്സ്പോസ്. ഇക്കാലത്തിനിടെ ദക്ഷിണേന്ത്യയിലെ മുന്നിര ബി2ബി പ്രദര്ശനസംഘടാകരായും കമ്പനി വളര്ന്നിട്ടുണ്ട്.

സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര് ജോസഫ് കുര്യാക്കോസ്, മറൈനേഴ്സ് സൊസൈറ്റി കേരള ട്രഷറര് അജയ് എസ്. പിള്ള, പ്രദര്ശകരെ പ്രതിനിധീകരിച്ച് എബിഎസ് മറൈന് എന്ജിനീയറിംഗ് എല്എല്എപി എംഡി അബ്ദുള് അസീസ്, ബോണ്ട് വാട്ടര്സ്പോര്ട്സ് സിഇഒ ജാക്സണ് പീറ്റര് എന്നിവര് വാര്ത്താസമ്മേളനത്തില് പങ്കെടുത്തു.

Previous Post

മാവേലി നോണ്‍ – സബ്‌സിഡി ഉത്പന്നങ്ങള്‍: കഴിഞ്ഞ വര്‍ഷം സപ്ലൈകോയ്‌ക്ക്‌ 665.72 കോടി രൂപയുടെ വില്‍പ്പന

Next Post

ഭക്ഷ്യ വസ്‌തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഫെബ്രുവരി 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
72
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
79
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
64
Next Post
ഭക്ഷ്യ-വസ്‌തുക്കള്‍-കൈകാര്യം-ചെയ്യുന്ന-എല്ലാ-ജീവനക്കാർക്കും-ഫെബ്രുവരി-1-മുതല്‍-ഹെല്‍ത്ത്-കാര്‍ഡ്-നിര്‍ബന്ധം

ഭക്ഷ്യ വസ്‌തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഫെബ്രുവരി 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.