മെൽബൺ : മലയാളികൾക്ക് കാഴ്ചയുടെ നൂതന തലങ്ങൾ അനുഭവവേദ്യമാക്കി, നാടക കലക്ക് പുതിയ മാനങ്ങൾ സമ്മാനിച്ച “ഇമ്മിണി ബല്യ ഒന്നും”, തുടർന്ന് അനിതര സാധാരണമായ ദൃശ്യവിസ്മയങ്ങളോടെ കാണികളെ ത്രസിപ്പിച്ച “അറിവടയാളവും” മെൽബണിൽ ഒരു പുതിയ അനുഭവങ്ങളായി മാറ്റിയതിനു ശേഷം ACTIVE THEATRE MELBOURNE അണിയിച്ചൊരുക്കുന്ന 3-മത് നാടകമായ പ്രേമബുസ്സാട്ടോ” അടുത്ത വർഷം ജൂൺ 10 ന് മെൽബണിലെ 2 വേദികളിലായി പ്രദർശനം നടത്തുവാൻ അണിയറ പ്രവർത്തകർ ഒരുക്കങ്ങൾ തുടങ്ങി.
ഇന്ത്യയിലും നിരവധി വിദേശരാജ്യങ്ങളിലും അനേകം നാടകങ്ങൾ സംവിധാനം ചെയുകയും, അവയെ ആസ്വാദന വിസ്മയങ്ങളാക്കി മാറ്റുകയുംചെയ്ത Dr സാംകുട്ടി പട്ടംകരിയാണ് “പ്രേമ ബുസാട്ടയും” സംവിധാനം ചെയ്യുന്നത്.
അദ്ദേഹം മെൽബണിൽ കഴിഞ്ഞ പ്രാവശ്യം സംവിധാനം ചെയ്ത “അറിവടയാളം” പ്രേക്ഷകരെ വിസ്മയിപ്പിച്ചതിന്റെ, തുടർച്ചയാണ് പുതിയ നാടകമായ പ്രേമബുസാട്ടയും. ബഷീറിയൻ കഥകളിലെ സുന്ദരനിമിഷങ്ങളുമായി ACTIVE THEATRE MELBOURNE നു വേണ്ടി അണിയിച്ചൊരുക്കുന്ന”പ്രേമബുസ്സാട്ടോ” മറ്റൊരു സിഗ്നേച്ചർ കലാസംരഭം ആയിരിക്കുമെന്ന് അണിയറ പ്രവർത്തകർ ഉറച്ചു വിശ്വസിക്കുന്നു.
ബേപ്പൂർ സുൽത്താൻ – വൈക്കം മുഹമ്മദ് ബഷീറിന്റെ- സരസമായ കഥകളുടെ സങ്കലനം, കാലതീതമായി പ്രസക്തമായ ഒരു രസക്കൂട്ട് ആയാണ് ‘പ്രേമബുസാട്ട’യിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.
മികച്ച ഒരു കലാസൃഷ്ട്ടിയെ സരസമായും, ലളിതമായും ആസ്വദിക്കുവാൻ മെൽബണിലെ മലയാളികൾക്ക് ആകും എന്ന ഉറപ്പിൽ, നിങ്ങളുടെ സീറ്റുകൾ നേരത്തെ തന്നെ ബുക്ക് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.