കാൻബറ: തിരുപ്പിറവി ആഘോഷമാക്കി മനോഹരമായ ക്രിസ്തുമസ് കരോൾ സംഗീതവുമായി കാൻബറ ദമ്പതികൾ. അയർലന്റിൽ നിന്നും കാൻബറയിലേക്ക് (ഓസ്ട്രേലിയ)കുടിയേറിയ ജോമോൻ ജോൺ ബിന്ദു കുരുവിള ദമ്പതികളാണ് വൈറലായ ഈ കരോൾ സംഗീതത്തിന് പിന്നിൽ. “പൂനിലാവിൽ പൂഞ്ചിരിതൂകി” എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം യു ട്യൂബിൽ തരംഗമായി. അനേക മാസങ്ങളുടെ പ്രയത്നഫലമാണ് ഈ ഗാനം. പ്രശസ്ത പിന്നണി സംഗീത ഗായകൻ എം ജി ശ്രീകുമാറാണ് പാട്ടു പാടിയിരിക്കുന്നത്. വരികൾക്ക് ഈണം കൊടുത്തിരിക്കുന്നത് ബിബിൻ മാത്യുവാണ്.
കാൻബെറയിലെ ഉയർന്നുവരുന്ന ഒരു കവയത്രി കൂടെയാണ് ബിന്ദു . പ്രവാസി പ്രസിദ്ധീകരണങ്ങളിൽ ഉൾപ്പടെ നിരവധി കവിതകൾ ബിന്ദു എഴുതിയിട്ടുണ്ട്.
സിനിമാരംഗത്തു വര്ഷങ്ങളുടെ പ്രവർത്തന പരിചയമുള്ള ഫിലിപ്പ് കാക്കനാട്ട് ആണ് സംഗീതത്തിന്റെ ദൃശ്യാവിഷ്ക്കാരത്തിനു പിന്നിൽ. കാൻബെറയിലും സമീപപ്രദേശങ്ങളിലുമാണ് വീഡിയോ ചിത്രീകരണം നടത്തിയിരിക്കുന്നത് . ക്യാൻ ടൗൺ ക്രീയേഷൻസ് ആണ് ‘ ബെത്ലഹേമിലെ താരകം’ എന്ന് പേരിട്ടിരിക്കുന്ന സംഗീത സമാഹാരത്തിന്റെ നിർമ്മാണ നിർവഹണം . ഹെവൻലി വോയിസ് എരുമേലിയും കലാലയ ലൈവ് ബാൻഡ് സെറ്റും സംഗീതത്തിന് പിന്നിൽ പ്രവർത്തിച്ചൂണ്ട്. താഴേ കൊടുത്തിരിക്കുന്ന ലിങ്കിൽ നിങ്ങൾക്ക് ഇ മനോഹര ഗാനം ആസ്വദിക്കാനാകും.