തിരുവനന്തപുരം> കെപിസിസി ട്രഷറർ അഡ്വ. വി. പ്രതാപ ചന്ദ്രൻ(73) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നു രാവിലെ ആയിരുന്നു അന്ത്യം. വീക്ഷണം തിരുവനന്തപുരം ബ്യൂറോ ചീഫ്, സീനിയർ ജണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ജയശ്രീ മക്കൾ: പ്രിജിത്, പ്രീതി. മുൻ കെപിസിസി പ്രസിഡന്റും മന്ത്രിയും ആയിരുന്ന എസ് വരദരാജൻ നായരുടെ മകനും ദിവാൻ രാജഗോപാലാചരിയുടെ പൗത്രനുമാണ്.
തിരുവനന്തപുരം പ്രസ്സ് ക്ലബിൻ്റെ മുൻ പ്രസിഡൻ്റ് , കെ എസ് യു ജില്ലാ പ്രസിഡൻ്റ്, ഡിസിസി ജനറൽ സെക്രട്ടറി, കെപിസിസി എക്സി.മെമ്പർ, ട്രഷറർ, ഐഎൻടിയുസി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം. ടൈറ്റാനിയം അടക്കമുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ ഐഎൻടിയുസി പ്രസിഡൻ്റ്, തിരുവനന്തപുരം ബാറിലെ അഭിഭാഷകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.