പലര്‍ക്കും ഉള്ള ഒരു പ്രശ്‌നമാണ് മൂത്രം തുള്ളി തുള്ളിയായി പോകുന്നത്. ഇത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പൊതുവായി വരുന്ന ഒന്നാണ്. പ്രത്യേകിച്ചും അല്‍പം പ്രായമായാല്‍. യൂറിനറി ഇന്‍കണ്‍സിസ്റ്റന്‍സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് മൂന്ന് രീതിയില്‍ കണ്ടു വരുന്നു, മൂത്രമൊഴിച്ച് കഴിഞ്ഞാലും തുള്ളി തുള്ളിയായി പോകുക, തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിരിയ്ക്കുമ്പോഴോ ഭാരമെടുക്കുമ്പോഴോ മൂത്രം തുള്ളിയായി പോകുക, മൂത്രം ബ്ലാഡറില്‍ നിറഞ്ഞ് കഴിഞ്ഞാല്‍ തീരെ പിടിച്ചു വയ്ക്കാന്‍ കഴിയാതിരിയ്ക്കുക, അതായത് ബാത്‌റൂം വരെ എത്തുന്നതിന് മുന്‍പേ ഇത് പോകുക. ഇത്തരം അവസ്ഥയ്ക്ക് നാം പൊതുവേ പറയുക, ഞരമ്പുകളുടെ ബലം കുറഞ്ഞു എന്നാണ്.