കോട്ടയം ജില്ലയിലെ പാലാ പട്ടണം കേരളത്തിന്റെ തന്നെ ഒരു വികാരമാണ്.
പാലായുടെ തനിമയും നന്മയും ‘പാലാ പാട്ട്’ എന്ന ഒറ്റ ഗാനത്തിലൂടെ കേരളം മുഴുവൻ തരംഗമായിക്കൊണ്ടിരിക്കുകയാണ്.
‘പാലാ പാട്ട്’ എന്ന മനോഹരമായ ഗാനത്തിന്റെ പിറവിക്കു ചുക്കാൻ പിടിച്ചത് ഓസ്ട്രേലിയയിലെ മെൽബൺ സ്വദേശിയായ സോണിഷ് ഇഞ്ചനാനിയിലാണ്.
ടോം കടങ്കാവിൽ, ബോബിഷ് Au kart, കിരൺ കൊച്ചുവിട്ടിൽ, ബിന്നിച്ചൻ തോമസ് , മനു വർഗീസ്, രഞ്ജു തെക്കേമല, ഷിനോയ് മഞ്ഞാങ്കൽ, സിജോ ചാലയിൽ, അഷ്ബിൻ പടിയറ, ടോം പഴേമ്പള്ളി, സാവിയോ എന്നിവർക്കൊപ്പം അനുഗ്രഹാശംസകളുമായി ഫാ. അജു സിഎംഐ മെൽബണിൽ സജീവ സഹായികളായി.
സിനിമ സീരിയൽ സംവിധായകനും നടനുമായ മനോജ് പണിക്കർ രചനയും സംവിധാനവും നിർമ്മിച്ച ഗാനം നിർമ്മിച്ചിരിക്കുന്നത് സോണിഷ് ഇഞ്ചനാനിയിൽ ആണ്.
പ്രമുഖ പിന്നണി ഗായകൻ ജിൻസ് ഗോപിനാഥ് ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് അഭിജിത് കൊല്ലം, വിപിൻ സേവ്യർ , അലീന സെബാസ്റ്റ്യൻ, ജിൻസ് ഗോപിനാഥ് എന്നിവർ ആണ്.
കേരളത്തിന്റെ മലബാർ മേഖലയിലെ വേരുകൾ ഏറെയുള്ള പാലാ പട്ടണത്തിന്റെ സ്വന്തം ഗാനം കേരളത്തിലെ വടക്കൻ ജില്ലകളിലും തരംഗമാണ്.
ലോകമെമ്പാടുമുള്ള പാലാ സ്നേഹികളെ ഹരം കൊള്ളിച്ചുകൊണ്ടു “ഇമ്പമുണ്ടേറെ .. കമ്പമുണ്ടേറെ.. പാലാക്കാരുടെ വമ്പൊന്നു വേറെ..” അര ലക്ഷം കാഴ്ചക്കാർ പിന്നിട്ടു യൂട്യൂബിൽ ട്രെൻഡിങ് ആണ്.
വീഡിയോ ഇവിടെ കാണാം.