സ്ത്രീകള്‍ക്ക് ഏറ്റവും പേടിയുള്ള രോഗമാണ് സ്തനാര്‍ബുദം (breast cancer) അഥവ ബ്രസ്റ്റ് ക്യാന്‍സര്‍. ഈ അടുത്ത കാലത്തായി നിരവധി സ്ത്രീകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. രോഗം തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ ചികിത്സ തേടിയാല്‍ ഈ രോഗം പൂര്‍ണമായും ഭേദമാക്കാം. സ്ത്രീകള്‍ക്ക് സ്വയം ക്യാന്‍സര്‍ മുഴകളെ കണ്ടെത്താന്‍ സാധിക്കും. സ്തനങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മുഴകളെ കൃത്യമായി നിരീക്ഷിച്ചാണ് രോഗം കണ്ടെത്തുന്നത്. സ്തനങ്ങളിൽ പെട്ടെന്ന് ഉണ്ടാകുന്ന ചില മാറ്റങ്ങളും സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്. പക്ഷെ സ്തനങ്ങളിൽ പ്രത്യേക്ഷപ്പെടുന്ന എല്ലാ മുഴകളും സ്തനാർബുദത്തിൻ്റെ ലക്ഷണമല്ല എന്നതാണ് സത്യം.