ഗ്യാസ് പ്രശ്‌നം പലരേയും അലട്ടുന്ന ഒന്നാണ്. ചിലര്‍ക്ക് ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഗ്യാസ് വന്ന് വയര്‍ വീര്‍ക്കും, നെഞ്ചെരിച്ചില്‍, ഏമ്പക്കം, കീഴ് വായു, ദുര്‍ഗന്ധത്തോടെയുള്ള കീഴ് വായു എന്നിവയെല്ലാമുണ്ടാകുന്നു. ഗ്യാസ് പ്രശ്‌നം എന്നാണ് നാം പൊതുവേ ഇതിനു പറയുക. ഗ്യാസുണ്ടാക്കുന്നത് കുടലിലെ ബാക്ടീരിയയാണ്. കുടലിലെ ബാക്ടീരികളാണ് ഇതുണ്ടാകുന്നത്. ദിവസവും 5-15 തവണ വരെ കീഴ് വായു പോകും. ഇത് സാധാരണയാണ്. എന്നാല്‍ ഇത് ദുര്‍ഗന്ധത്തോടെ പോകുമ്പോഴാണ് പ്രശ്‌നം തോന്നുന്നത്. ഇതിന് കാരണം വരുന്നത് വയറിന്റെ ആരോഗ്യം കേടാകുന്നത് തന്നെയാണ്. വയററിലെ ആസിഡുകളാണ് ഭക്ഷണം ദഹിപ്പിയ്ക്കുന്നത്. വയറ്റിലെ ആസിഡ് വയറ്റിലെ ആരോഗ്യത്തിന് പ്രധാനമാണ്. ഇത് ആവശ്യത്തിന് അളവിലുണ്ടാകണം. ടോക്‌സിനുകള്‍ നീക്കാനും കുടല്‍ ആരോഗ്യത്തിനും ഇത് അത്യാവശ്യാണ്. വയറ്റിലെ ആസിഡുകളുടെ കുറവ് ഗ്യാസ് ശല്യത്തിന് കാരണമാകുന്നു.