മനാമ > പലസ്തീന് ജനതക്കൊപ്പം ചൈന എല്ലായിപ്പോഴും ഉറച്ചുനില്‍ക്കുമെന്ന് ചൈനീസ് ഷി ജിന്‍പിങ് പറഞ്ഞു. റിയാദില്‍ അറബ്-ചൈന ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പലസ്തീന് പ്രസിഡ്വന്റ് മഹമ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയിലാണ് ഷി ഇക്കാര്യം വ്യക്തമാക്കിയത്.
പലസ്തീന് ജനതയുടെ ന്യായമായ ദേശീയ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ന്യായമായ ലക്ഷ്യത്തെ ചൈന ശക്തമായി പിന്തുണയ്ക്കുന്നുവെന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞു.
ചൈനയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കാനും ആഗോള വികസന സംരംഭം, ആഗോള സുരക്ഷാ സംരംഭം എന്നിവ നടപ്പാക്കാനും പലസ്തീന് പക്ഷവുമായി ആശയവിനിമയവും സഹകരണവും ശക്തിപ്പെടുത്താന്‍ ചൈന തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.