തടി കൂട്ടാനും കുറയ്ക്കാനും സഹായിക്കുന്ന പല ഭക്ഷണ വസ്തുക്കളുമുണ്ട്. ചിലത് ചില പ്രത്യേക രീതിയില്‍ കഴിയ്ക്കുന്നത് തടി കൂട്ടും, ചിലത് തടി കുറയ്ക്കും. തടി കുറച്ചാലും ആരോഗ്യം നഷ്ടപ്പെടരുതെന്നത് മുഖ്യം. ഇത്തരത്തില്‍ പെടുന്ന ഭക്ഷണമാണ് മുട്ട. മുട്ട തടി കൂട്ടുമോ, മുട്ട മഞ്ഞ കൊളസ്‌ട്രോള്‍ കൂട്ടുമോ എന്നെല്ലാം ഭയമുണ്ടെങ്കിലും ആരോഗ്യപരമായി മുട്ട ഏറെ നല്ലതാണെന്ന് ആര്‍ക്കുമറിയും. മുട്ടയുടെ മഞ്ഞയോ അതോ വെള്ളയോ ആരോഗ്യകരം, മുട്ട മഞ്ഞ ഒഴിവാക്കണോ തുടങ്ങിയ കാര്യങ്ങളുമുണ്ടാകും. മുട്ട വാസ്തവത്തില്‍ തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. പ്രത്യേകിച്ചും മുട്ട വെള്ള. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ മുട്ട വെള്ള കഴിച്ചു നോക്കൂ. ഏറെ ഗുണമുണ്ടാകും.















