ശരീരത്തിലെ പല ഭാഗങ്ങളില്‍ ഒന്നാണ് സ്തനങ്ങള്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സ്തനങ്ങളുണ്ടെങ്കിലും ഇവ വലിപ്പം വയ്ക്കുന്നത് സ്ത്രീകളിലാണ്. കാരണം സ്ത്രീഹോര്‍മോണുകള്‍. സ്ത്രീകളില്‍ അല്‍പം പുരുഷ ഹോര്‍മോണുകളും പുരുഷന്മാരില്‍ അല്‍പം സ്ത്രീ ഹോര്‍മോണുകളുമുണ്ട്. പുരുഷന്മാരില്‍ ഈ ഹോര്‍മോണ്‍ തോത് അധികമാകുമ്പോഴാണ് സ്തനവളര്‍ച്ച തോന്നുന്നത്. ചില സ്ത്രീകളില്‍ അമിതമായ സ്തനവളര്‍ച്ച, സ്തനവലിപ്പമുണ്ടാകാം. ഇത് വെറുമൊരു ശാരീരിക രീതി എന്നതല്ല, സയന്‍സില്‍ ഇതിന് ജൈഗാന്റോമാസ്റ്റിയ എന്നാണ് പറയുന്നത്. വലിപ്പമുള്ള സ്തനങ്ങള്‍ എന്നതല്ല, അസാധാരണമായ വലിപ്പമുളള സ്തനങ്ങള്‍ എന്നതാണ് ഇത്.