മെൽബൺ: മെൽബൺ സൗത്ത് ഈസ്റ്റിൽ ലിൻഡ് ഹേസ്റ്റിൽ താമസിക്കുന്ന ഷൈനി ജോർജ് (52) ഇന്ന് (വെള്ളി) രാവിലെ 9.30 ന് അന്തരിച്ചു. മൂവാറ്റുപുഴ വാഴക്കുളം ആവോലി നെല്ലിക്കുന്നേൽ ജോർജിൻ്റെ ഭാര്യയാണ്. കഴിഞ്ഞ ഒരു വർഷമായി അർബുദവുമായുള്ള പോരാട്ടത്തിലായിരുന്നു അവർ. പതിനാലു വർഷം മുൻപ് യു.കെയിൽ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയതായിരുന്നു ഇവരുടെ കുടുംബം. മാൽവൺ കബ്രീനി ഹോസ്പിറ്റലിലെ നേഴ്സായിരുന്നു ഷൈനി ജോർജ്. അങ്കമാലി നെടുവന്നൂർ ഇടവകയിലെ പരേതരായ പൈലി, ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ് കരുമത്തി കുടുംബാംഗമായി ജനിച്ച ഷൈനി. സേവന മേഖലയിലും , സാമൂഹ്യമേഖലകളിലും സ്നേഹോഷ്മളമായും, സൗമ്യതയുടെയും സൗഹാർദപരമായി വ്യാപാരിച്ചിരുന്ന ഷൈനിയുടെ വേർപാട് ഒട്ടേറെ പേരെ നൊമ്പരത്തിലാഴ്ത്തി.
ഷെറിൻ ജോർജ്, ജെറിൻ ജോർജ് എന്നിവർ മക്കളാണ്. ജോയി കരുമത്തി (USA) , പാപ്പച്ചൻ കരുമത്തി (നെടുവന്നൂർ), വർഗ്ഗീസ് കരുമത്തി (USA) , ബേബി കരുമത്തി (USA), ജോണി കരുമത്തി (USA ) എന്നിവർ സഹോദരങ്ങളാണ്.
പരേതയുടെ സംസ്കാര ചടങ്ങുകൾ ഈ വരുന്ന തിങ്കളാഴ്ച്ച (ഒക്ടോബർ 31 ന് ) ഉച്ചക്ക് 2 മണിക്ക് ക്രാൻബേണിലുള്ള സെൻറ് അഗത ചർച്ചിൽ നടക്കും.
Saint Agatha’s Parish (Catholic church in Cranbourne, Victoria)
വിശുദ്ധ കുർബാനാനന്തരം , പൊതുദർശനത്തിനും, തുടർന്ന് മതപരമായ ചടങ്ങുകളോടെയുള്ള സംസ്ക്കാരത്തിനായും ഷൈനിയുടെ ഭൗതീകശരീരം Frankston – Dandenong റോഡിലുള്ള – Bunurong Memorial Park ലേക്ക് കൊണ്ടുപോകും.
Bunurong Memorial Park (Address: 790 Frankston – Dandenong Rd, Dandenong South VIC 3175)
എല്ലാ മലയാളികളോടും ഷൈനിയുടെ നിത്യശാന്തിയോട് കൂടെയുള്ള മോക്ഷത്തിനായി പ്രാർത്ഥിക്കണമെന്നും, കഴിയുമെങ്കിൽ പരേതയോടുള്ള ആദരസൂചകമാമായി സംസ്ക്കാര ചടങ്ങിൽ പങ്കെടുത്ത് സന്തപ്ത കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കണമെന്നും കുടുംബത്തോട് അടുത്ത ബന്ധം പുലർത്തുന്ന ബന്ധു മിത്രാദികളും, മത പുരോഹിതരും, കമ്യൂണിറ്റി ലീഡേഴ്സും, അഭ്യർത്ഥിച്ചു.