കല്‍പ്പറ്റ> വയനാട് ചീരാലില്‍ ഭീതി വിതച്ച കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി. ഒരു മാസത്തോളമായി ജനവാസ കേന്ദ്രത്തില്‍ തമ്പടിച്ച കടുവയാണ് കുടുങ്ങിയത്.
കടുവയെ ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. പഴൂര്‍ ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്