കുവൈറ്റ്> കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതംമൂലം മരണപ്പെട്ടു. കോട്ടയം മാങ്ങാനം കുരിശ് മുല്ലക്കൽ അജിത് മാത്യു (46) ആണ് അന്തരിച്ചത്. കുവൈത്ത് ഗൾഫ് ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ ഫർവാനിയ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനായി ജോലി ചെയ്യുന്നു. രണ്ട് കുട്ടികളും കുവൈത്തിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.