ഫുജൈറ> മലയാളം മിഷൻ്റെ ഒരു പഠനകേന്ദ്രം ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബിൽ ആരംഭിച്ചു. പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ പ്രസിഡന്റ് സഞ്ജീവ് മേനോൻ നിർവ്വഹിച്ചു.
ചാപ്റ്റർ സെക്രട്ടറി മുരളിധരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് അരുൺ സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ കോ- ഓർഡിനേറ്റർ രാജശേഖരൻ വല്ലത്ത്, ചാപ്റ്റർ ജോയിൻ്റ് സെക്രട്ടറിമാരായ സന്തോഷ് ഓമല്ലൂർ, സെറിന ഒ.വി. ,ചാപ്റ്റർ കരിക്കുലം കമ്മറ്റി ചെയർമാൻ തുടങ്ങിയവർ സംസാരിച്ചു. കുര്യൻ ജയിംസ് നന്ദി പറഞ്ഞു.
പോളി സ്റ്റീഫൻ (പ്രസിഡൻ്റ്), ബൈജു രാഘവൻ (വൈസ് പ്രസിഡൻ്റ്),കുര്യൻ ജയിംസ് (സെക്രട്ടറി), ഗോപിക അജയ് (ജോ. സെക്രട്ടറി), അജിത ടീച്ചർ (കോ-ഓർഡിനേറ്റർ), ബിജു കെ.ജി.(ജോ.കോ-ഓർഡിനേറ്റർ) തുടങ്ങിയവർ ഭാരവാഹികളായ പത്തംഗ കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു. കണിക്കൊന്ന കോഴ്സ് ആയിരിക്കും പ്രാഥമികമായി ആരംഭിക്കുക. നീലക്കുറുഞ്ഞി കോഴ്സ് വിജയകരമായി പൂർത്തികരിക്കുന്ന പഠിതാക്കൾക്ക് പത്താം തരത്തിന് തുല്യമായ സർട്ടിഫിക്കറ്റിന് അർഹതയുണ്ടായിരിക്കും. മലയാള മിഷൻ്റെ എല്ലാ സേവനങ്ങളും സൗജന്യമായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വിശദ വിവരങ്ങൾക്ക്കുര്യൻ ജയിംസ് 05224 88048, പോളി സ്റ്റീഫൻ 0552537648 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.















