2016-ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വലിയ തോതിലുള്ള കസ്റ്റഡിമരണങ്ങളും നിഷ്ഠുരമായ സംഭവങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന്റെ തുടർച്ചയാണ് കിളികൊല്ലൂരിൽ സംഭവിച്ചിരിക്കുന്നത്. ചെറിയ പെറ്റിക്കേസുകളുടെ പേരില്‍ പിടിക്കപ്പെടുന്ന സാധാരണക്കാര്‍ പോലും അതിക്രൂരമായി മര്‍ദ്ദിക്കപ്പെടുകയും കൊലചെയ്യപ്പെടുന്നതുമൊക്കെ പതിവായി; ഇപ്പോഴും ഈ പ്രവണത ശക്തമായിത്തന്നെ തുടരുന്നു.















