ബുറൈദ> ഖസീം പ്രവാസി സംഘത്തിന്റെ ഏഴാം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി ഉനൈസ ഏരിയാ സമ്മേളനം നടന്നു. ഉനൈസയിലെ ടി. ശിവദാസ മേനോൻ നഗറിൽ നടന്ന സമ്മേളനം ദമ്മാം നവോദയ രക്ഷാധികരി സമിതി അംഗം എം എം നയീം ഉദ്ഘാടനം ചെയ്തു. പ്രദീപ് മാഹി അധ്യക്ഷനായിരുന്നു. രക്തസാക്ഷി പ്രമേയം രാകേഷ് ശൂരനാടും അനുശോചന പ്രമേയം ശിവകുമാർ കോന്നിയും അവതരിപ്പിച്ചു.
അജി മണിയാർ പ്രവർത്തന റിപ്പോർട്ടും സംഘടനാ റിപ്പോർട്ട്, കേന്ദ്ര ജനറൽ സെക്രട്ടറി പർവീസ് തലശ്ശേരിയും അവതരിപ്പിച്ചു. കേന്ദ്രകമ്മറ്റി അംഗം ബാബു കിളിമാനൂർ പുതിയ ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു. ഭാരവാഹികളായി ലോറൻസ് ഗുരുവായൂർ (പ്രസിഡന്റ്), അജി മണിയാർ (സെക്രട്ടറി), മനാഫ് വാടാനപ്പള്ളി (ട്രഷറർ), ഷരീഫ് (ജോ. സെക്രട്ടറി), ദീപു, രാഗേഷ് (വൈ. പ്രസി), അഷ്റഫ് (ജീവകാരുണ്യം) എന്നിവരെ തിരഞ്ഞെടുത്തു. ഉണ്ണി കണിയാപുരം നിഷാദ് പാലക്കാട്, റഷീദ് മൊയ്ദീൻ, ഫിറോസ് പത്തനാപുരം എന്നിവർ സംസാരിച്ചു. ശരീഫ് ഒറ്റപ്പാലം സ്വാഗതവും അജി മണിയാർ നന്ദിയും പറഞ്ഞു.















