മനാമ> നബിദിനം പ്രമാണിച്ച് ഒമാനില്‍ 325 തടവുകാര്‍ക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മാപ്പ് നല്കി. മാപ്പ് ലഭിച്ചവരില്‍ 141 വിദേശികളും ഉള്‍പ്പെടുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
പ്രവാചകന്റെ ജന്മദിനവും തടവുകാരുടെ കുടുംബങ്ങളുടെ പരിചരണവും കണക്കിലെടുത്താണ് മാപ്പ് നല്‍കിയതെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.