മെൽബൺ: ഓസ്‌ട്രേലിയായിലെ വിക്ടോറിയ സർക്കാരിന്റെ 2021-22 വർഷത്തെ മികച്ച നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള രണ്ടു അവാർഡുകൾ മെൽബൺ കേന്ദ്രമായി പ്രവർത്തിക്കുന്ന IHNA കരസ്ഥമാക്കി.
വിക്റ്റോറിയ പ്രീമിയർ Daniel Andrews കൈയൊപ്പ് പതിച്ച ഇന്റെർ നാഷണൽ എഡ്യൂക്കേഷൻ അവാർഡും മികച്ച നിലവാരം പുലർത്തിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനുമുള്ള അവാർഡുമാണ് ലഭിച്ചത്.
മെൽബണിൽ നടന്ന ചടങ്ങിൽ സിഇഒ ബിജോ കുന്നുംപുറത്തു അവാർഡുകൾ ഏറ്റുവാങ്ങി.
ആലപ്പുഴ സ്വദേശിയായ ബിജോ കുന്നുംപുറത്തു ഓസ്‌ട്രേലിയായിലെ ആരോഗ്യ വിദ്യാഭ്യസ മേഖലയിൽ ആരംഭിച്ച സ്ഥാപനങ്ങളാണ് IHNA & IHM. ആറു ക്യാമ്പസുകളിലായി പ്രതിവർഷം മൂവായിരത്തോളം വിദ്യാർത്ഥികൾക്ക് 16 വിവിധ വിഷയങ്ങളിലായി പഠിക്കാൻ കഴിയുന്നുണ്ട്.
ഡിപ്ലോമ നഴ്‌സിംഗ്, മാസ്റ്റർ ഓഫ് നഴ്‌സിംഗ് എന്നി കോഴ്‌സുകൾക്കാണ് കൂടുതൽ വിദ്യാർഥികൾ എത്തുന്നത്. 20 വർഷത്തിനുള്ളിൽ 18000 നഴ്‌സുമാരെ ഓസ്‌ട്രേലിയിലേക്ക് കൊണ്ടുവന്നത് ബിജോ തുടക്കം കുറിച്ച MWT ഗ്ലോബൽ വഴിയായിരുന്നു.
അവാർഡ് ചടങ്ങിന് ശേഷം IHNA യുടെ Rosanna ക്യാമ്പസ് ജീവനക്കാർ ബിജോ കുന്നുംപുറത്തിന് സ്വീകരണം നൽകി.
മെൽബൺ ഇന്ദ്രോത്സവം – OCTOBER 29 – ന്
Melbourne Indrolsavam Indrolsavam Melbourne
Secure your seats on 29th October @ Greensborough
https://www.trybooking.com/CCSXW
Secure your seats on 29th October @ Greensborough
https://www.trybooking.com/CCSXW