മെൽബൺ/ തിരുവനന്തപുരം; കോവിഡ് കാലത്ത് ആരോഗ്യ മേഖലയിൽ താങ്ങായി പിടിച്ചു നിർത്തിയ നേഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയയിലെ പ്രമുഖ നേഴ്സിംഗ് ഗ്രൂപ്പായ ഐ. എച്ച്.എൻ.എ യുടെ നേതൃത്വത്തിൽ 25 മലയാളി നഴ്സുമാർക്ക് 25 ലക്ഷം രൂപയുടെ ഐ.എച്ച്.എൻ.എ ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം സമ്മാനിക്കും.
ഇന്ത്യ, ഓസ്ട്രേലിയ, യു.എ.ഇ, യു.കെ, അമേരിക്ക എന്നിവടങ്ങളിൽ നിന്നുള്ള അഞ്ച് വീതം നഴ്സുമാർക്ക് വീതമാണ് അവാർഡുകൾ നൽകുന്നത്.
ഇനിയും നിലക്കാത്ത കോവിഡ് മഹാമാരിയിൽ ഇതിനകം 65 ലക്ഷത്തോളം പേർ മരണപ്പെടുകയും അനേക ലക്ഷംപേർ മരണ തുല്യരായി ജീവിക്കുകയും ചെയ്യുന്നുണ്ട് . എന്തുചെയ്യണമെന്നറിയാതെ രാജ്യങ്ങളും ഭരണകൂടങ്ങളും പകച്ചു നിന്നപ്പോൾ പിടഞ്ഞു വീഴുന്ന രോഗികൾക്ക് അരികിൽ സാന്ത്വന വാക്കുകളുമായി ലോകമെൻമ്പാടുമുള്ള ലക്ഷമണക്കിനു നഴ്‌സുമാരോടെപ്പം പതിനായിരക്കണക്കിന് മലയാളി നഴ്‌സുമാരും അണിനിരക്കുകയും അതിൽ പലരും മരണം വരിക്കുകയും ചെയ്തു ..
സ്വന്തം ജീവനും കുടുംബവും പോലും വകവയ്ക്കാതെ രാപകൽ പണിയെടുത്ത മലയാളി നഴ്‌സുമാരെയും അതോടെപ്പം ഈ അവസ്ഥയിൽ അവർക്ക് ശക്തിപകർന്നു ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും പണിയെടുത്ത മറ്റു നഴ്സുമാരെയും ആദരിക്കുന്നതിൻറെ ഭാഗമായാണ് ആഗോള അടിസ്ഥാനത്തിൽ 25 നഴ്‌സുമാരെ തെരഞ്ഞെടുത്തു 25 ലക്ഷം രൂപയുടെ IHNA – IHM പുരസ്‌കാരം നല്കാൻ
ഓസ്‌ട്രേലിയയിലെ പ്രമുഖ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ” HCI Australia ” തീരുമാനിച്ചതായി CEO ബിജോ കുന്നുംപുറത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.
ആദ്യ ഘട്ടമായി ഓസ്‌ട്രേലിയിലെ മെൽബണിൽ ഒക്ടോബർ 29 നു Whittlesea Malayali association സംഘടിപ്പിക്കുന്ന ചടങ്ങിൽ സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപർണ ബാലമുരളി എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്യും. ഡിസംബർ അവസാനവാരം കേരളത്തിൽ വച്ചു ക്ഷണിക്കപ്പെട്ട സദസിൽ ഇന്ത്യയിലെ മലയാളി നഴ്സുമാർക്കുള്ള അവാർഡുകൾ നൽകും.
ഓസ്ട്രേലിയയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ചു പേർക്ക് ഒരു ലക്ഷം രൂപയും Florence Nightingale ശില്പവും, സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് തിരുവനന്തപുരം KUJW ജില്ലാ ഘടകത്തിന്റ സഹകരണത്തോടെ സൂം മീറ്റിങ്ങിലൂടെ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
IHNA മീഡിയ അഡ്വൈസർ തിരുവല്ലം ഭാസി,ചീഫ് ഓപ്പറേഷൻ ഓഫിസർ സൈമൺ സ്വീഗർട് ജീയോൻസ് ജോസ് മാർക്കറ്റിംഗ് ഹെഡ്, അനുരഞ്ജു ശങ്കരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
————————–
ഐ.എച്ച്.എൻ.എ ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരത്തിന് അപേക്ഷിക്കാം
കോവിഡ് കാലത്ത് മികവ് തെളിയിച്ച നഴ്സുമാർക്ക് നൽകുന്ന അവാർഡിനായി https://ihna.edu.au/ihna- global-covid-nursing-award/ ഈ ലിങ്ക് വഴി അപേക്ഷ നൽകാം. നഴ്സുമാർക്ക് സ്വന്തമായോ, മറ്റുള്ളവർക്ക് ഇവരുടെ സേവനതത്തെ മുൻനിർത്തി നാമനിർദ്ദേശം ചെയ്യുകയും ചെയ്യാം. അപേക്ഷ പരിഗണിക്കുന്ന പ്രത്യേക ജൂറിയാണ് ഓരോ രാജ്യത്ത് നിന്നുള്ള അഞ്ച് വീതം നഴ്സുമാരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തി അവാർഡിനായി പരിഗണിക്കുന്നത്.
കോവിഡ് 19 നോട് അനുബന്ദിച്ച് 25 പേർക്ക് 25 ലക്ഷം രൂപയുടെ ” IHNA ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് ” 5 മലയാളി നഴ്‌സുമാർക്ക് നല്കി ഇന്ദ്രോത്സവം ടീം തുടക്കം കുറിക്കുന്നു
Secure your seats on 29th October @ Greensborough
Book Your Tickets Early for Hot Seats!!
A complete family entertainment package of music, dance, comedy and many more of your favourite celebrity stars
Indrajith Sukumaran Aparna Balamurali Ramesh Pisharody Arya Arya Abrid Shine Abrid Shine- Official Anoop Sankar Thankachan Vithura Sumesh Chandran Reshma Raghavendra Anoop Kovalam Tennyson Chinnappan
Flyworld Immigration and Legal Services Flyworld Money Institute of Health and Nursing Australia – IHNA – RTO Code: 21985 Institute of Health and Management – IHM Bezcon Homes & Developers Pty Ltd Sunrise Dental Surgery The TOTAL – Accounting, Tax and Finance Asia Travels Pty Ltd. Sehion Cafe OZ Malayalam Nurse in Australia