റിയാദ് > കേളി കലാസംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ഏരിയ സമ്മേളനങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ട് നസീം ഏരിയയുടെ ആറാമത് സമ്മേളനം ജോസഫൈൻ നഗറിൽ നടന്നു. ഏരിയാ വൈസ് പ്രസിഡണ്ട് രവീന്ദ്രനാഥ് ആമുഖ പ്രസംഗം നടത്തി. ഏരിയാ പ്രസിഡണ്ട് ഉല്ലാസൻ താൽക്കാലിക അധ്യക്ഷനായി. രക്തസാക്ഷി പ്രമേയം മുഹമ്മദ് നൗഫലും, അനുശോചന പ്രമേയം ഗിരീശനും അവതരിപ്പിച്ചു. കേളി കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സജീവ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഷാജി കെ.ഇ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കേളി പ്രസിഡണ്ട് ചന്ദ്രൻ തെരുവത്ത് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ഗവർണറെ ഉപയോഗിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം എന്തു വില കൊടുത്തും ചെറുത്തു തോല്പിക്കണമെന്ന് കേളി നസീം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഉല്ലാസൻ, ഷാജി കെ.ഇ, ഷമീർ (പ്രസീഡിയം), ജോഷി, സജീവ്, രവീന്ദ്രനാഥ് (സ്റ്റിയറിങ്), ഗോപാലകൃഷ്ണൻ, ഇംത്യാസ് (മിനുട്സ്), ബാലകൃഷ്ണൻ, ആൻറണി ജോസ് (പ്രമേയം), ഹാരിസ് (ക്രഡൻഷ്യൽ), ഗിരീഷ് (രജിസ്ട്രേഷൻ), അൻസാരി (വളണ്ടിയർ) എന്നിവരടങ്ങിയ സബ്-കമ്മിറ്റികൾ സമ്മേളന നടപടികൾ നിയന്ത്രിച്ചു. ഉല്ലാസൻ, ഷാജി കെ.ഇ, കേളി സെക്രട്ടറി ടി. ആർ സുബ്രഹ്മണ്യൻ, സതീഷ് കുമാർ എന്നീവർ ചർച്ചയ്ക്കുള്ള മറുപടി പറഞ്ഞു.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, ജോസഫ് ഷാജി, സെബിൻ ഇഖ്ബാൽ, മധു പട്ടാമ്പി, സുരേഷ്ലാൽ, ബിജി തോമസ്, ഷാജി കെ.കെ, സജാദ്, സതീഷ് കുമാർ വളവിൽ എന്നിവർ സംസാരിച്ചു. ഹാരിസ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഉല്ലാസൻ (പ്രസിഡന്റ്), സജീവ് (സെക്രട്ടറി), ഹാരിസ് (ട്രഷറർ), രവീന്ദ്രനാഥ്, സിദ്ദിഖ് – (വൈസ് പ്രസിഡണ്ടുമാർ), ഗിരീഷ്, നൗഫൽ (ജോയിന്റ് സെക്രട്ടറിമാർ), സാബു മാത്യു (ജോയന്റ് ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.