കൗശംബി> സ്വന്തം നാവ് അറുത്ത് ദേവിക്ക് കാഴ്ചവച്ച ഭക്തൻ ഗുരുതരാവസ്ഥയിൽ. ഉത്തർപ്രദേശിലെ കൗശംബി ശീതള ദേവീക്ഷേത്രത്തിൽ ശനിയാഴ്ചയാണ് നാടകീയ സംഭവം. സമ്പത്ത് (38) എന്ന യുവാവ് ഭാര്യക്കൊപ്പമാണ് എത്തിയത്. ഗംഗയിൽ കുളിച്ചശേഷം ക്ഷേത്രത്തിലെത്തി ബ്ലേഡ് ഉപയോഗിച്ച് നാവ് മുറിക്കുകയായിരുന്നു. ഇത് ക്ഷേത്രകവാടത്തിലൂടെ പൂജാരിക്ക് നൽകുകയും ചെയ്തു. സമ്പത്തിന്റെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.