ബ്രിസ്ബേൻ : ഓസ്ട്രേലിയ ഭൂഖണ്ഡത്തിൽ ഇദം പ്രഥമമായി നടന്ന-മലയാളി ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ വോളിബോൾ മാമാങ്കത്തിൽ , ഓസ്ട്രേലിയൻ വോളി ബോൾ ആരാധകരെ ത്രസിപ്പിച്ച, ഗോലിയാത്ത് – ദാവീദ് യുദ്ധത്തെ അനുസ്മരിപ്പിച്ച ഫൈനലിൽ മെൽബണിൽ നിന്നുമുള്ള – Melbourne Volley Lover’s – ച്യാമ്പൻമാരായി. ആഗസ്റ്റു-27ന് Brisbane വെച്ചു നടന്ന വോളി ഫെസ്റ്റ് സീസൺ 2 ടൂർണമെന്റിൽ, ഓസ്ട്രേലിയ,ന്യൂസീലാണ്ട് എന്നിവടങ്ങളിലെ പത്തോളം ടീമുകൾ പങ്കെടുത്തിരുന്നു. ഫൈനലിൽ മുൻ ഇന്ത്യൻ താരം ബിബിൻ എം ജോർജ് നയിച്ച Canberra Strikers നെ നേരിട്ട 2 സെറ്റുകൾക്ക് തോൽപ്പിച്ചാണ് മെൽബൺ volleyLovers കിരീടം സ്വന്തമാക്കിയത്. ആതിഥേരായ കാണികളുടെ പിന്തുണയും , കളിക്കരുത്തും ഉണ്ടായിരുന്നിട്ടും , അതുക്കും മേലെ പറന്നിറങ്ങിയാണ് ടീം മെൽബൺ കപ്പടിച്ചത്. അതും എതിരാളികൾക്ക് ഒരവസരവും നൽകാതെ , സ്ട്രൈറ്റ് സെറ്റുകൾ നേടിയാണ് മെൽബൺ ചാമ്പ്യന്മാരായത്.
(Jibin, kanni, Rinu, Sidharth, Nandu, Vysagh, Midhun, Rickson)എന്നിവരാണ് മെൽബൻ ടീമിനായി ജേഴ്സി അണിഞ്ഞത്. മെൽബൺ വോളിബോൾ പ്രേമികളുടെ മാനം വാനോളം ഉയർത്തിയ വിജയികളായ യുവ പോരാളികൾക്ക് സെപ്റ്റംബർ 10 – ന് , മെൽബൺ പൗരാവലി സ്വീകരണം നൽകും.
ഓസ്ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ –