മനാമ > ബഹ്റൈന്‍ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റി കായിക വിഭാഗം സംഘടിപ്പിച്ച പ്രഥമ ഏകദിന വോളിബോള്‍ ടൂര്‍ണമെന്റില്‍ അല്‍ ഒസ്ര ജേതാക്കളായി. ഫൈനലില്‍ ലങ്കാലി നേപ്പാളിനെ രണ്ട് സെറ്റിന് പരാജയപ്പെടുത്തിയാണ് ട്രോഫി കരസ്ഥമാക്കിയത്.
സല്‍മാനിയയിലെ അല്‍ ഖദീസിയ കള്‍ച്ചറല്‍ ആന്റ് സ്പോര്‍ട്സ് ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ടൂര്‍ണമെന്റില്‍ എട്ടു ടീമുകള്‍ കോര്‍ട്ടിലിറങ്ങി. റിഫ സ്റ്റാര്‍ ബഹ്റൈന്‍, ആന്‍ഡലൂസ് വോളി സ്പൈക്കേഴ്സ്, ജുഫൈര്‍ ഫ്രന്റ്സ്, വിക്ടോറിയ സ്ക്രട്സ് ഫിലിപ്പൈന്‍സ്, ലങ്കാലി നേപ്പാള്‍, അല്‍ ഒസ്റ ബഹ്റൈന്‍, പര്‍ബത് വോളിബാള്‍ നേപ്പാള്‍, സിഞ്ച് ഫ്രന്റ്സ് എന്നീ ടീമുകള്‍ ഏറ്റുമുട്ടി.
നാല് ടീമുകള്‍ അടങ്ങിയ രണ്ട് ഗ്രൂപ്പ് ലീഗ് മത്സരമായാണ് ക്വര്‍ട്ടര്‍ ഫൈനല്‍ അരങ്ങേറിയത്. സെമി ഫൈനലില്‍ ലങ്കാലി നേപ്പോള്‍ പര്‍ബത് നേപ്പാളിനെയും, അല്‍ ഒസ്ര ആന്‍ഡലൂസ് വോളി സ്പൈക്കേഴ്സിനെയും തോല്‍പ്പിച്ചു.
ടൂര്‍ണമെന്റ് കാപിറ്റല്‍ ഗവര്‍ണറേറ്റ് അംഗവും യുത്ത് എംപവര്‍മെന്റ് തലവനുമായ യൂസഫ് ബിന്‍ ജരിയ ഉത്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് അനില്‍ കുമാര്‍ കെപി അധ്യക്ഷനായിരുന്നു. പതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, ജനറല്‍ സിക്രട്ടറി പ്രദീപ് പത്തേരി, രക്ഷാധികാരി കമ്മിറ്റി അംഗം എവി അശോകന് എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ ഷംജിത്ത് കോട്ടപ്പള്ളി സ്വാഗതം പറഞ്ഞു.
സമാപന ചടങ്ങില്‍ ജേതാക്കളായ അല്‍ ഒസ്രക്കുള്ള ട്രോഫി പ്രദീപ് പത്തേരിയും ലങ്കാലി നേപ്പോളി ടീമിനുള്ള റണ്ണേഴ്സ് അപ്പ് ട്രോഫി പ്രതിഭ രക്ഷാധി കാരി സമിതി അംഗം ഷെറീഫ് കോഴിക്കോടും കൈമാറി. അല്‍ ഒസ്രക്കുള്ള ക്യാഷ് അവാര്‍ഡ് മേഖല ആക്ടിംഗ് സെക്രട്ടറി ഷിജുവും ലങ്കാലി നേപ്പോളി ടീമിനുള്ള കേഷ് അവാര്‍ഡ് മേഖല മെമ്പര്‍ഷിപ്പ് സിക്രട്ടറി ഷീല ശശിയും നല്കി.
ഏറ്റവും ഏറ്റവും നല്ല സപൈക്കറായി തെരഞ്ഞെടുക്കപ്പെട്ട അല്‍ ഒസ്ര ടീമിലെ കമാലിനുള്ള ഉപഹാരം എവി അശോകനും ഏറ്റവും നല്ല ഓള് റൗണ്ടറായി തെരഞ്ഞെടുക്കപ്പെട്ട ലങ്കാലി നേപ്പാള്‍ ടീമിലെ മന് ബഹദൂറിനുള്ള ഉപഹാരം രക്ഷാധികാരി കമ്മിറ്റി അംഗം എ സുരേഷും ഏറ്റവും നല്ല സെറ്ററായി തെരഞ്ഞെടുക്കപ്പെട്ട അല്‍ ഒസ്ര ടീമിലെ സുബിനുള്ള ഉപഹാരം രക്ഷാധികാരി കമ്മിറ്റി അംഗം മനോജ് മാഹിയും ഏറ്റവും നല്ല ലിബറോയായി തെരഞ്ഞെടുക്കപ്പെട്ട ജുഫൈര്‍ ഫ്രന്റ്സ് ടീമിലെ അശിഖിനുള്ള ഉപഹാരം പ്രതിഭ കേന്ദ്ര ജോയിന്റ് സെക്രട്ടറി ഷംജിത്ത് കോട്ടപ്പള്ളിയും കൈമാറി,
കണ്‍വീനര്‍ ഷംജിത്ത് കോട്ടപ്പള്ളിയുടെയും ജോയിന്റ് കണ്‍വീനര്‍ അനില്‍ സികെയുടെയും നേതൃത്വത്തിലുള്ള സംഘാടക സമിതിക്കായിരുന്നു ടൂര്‍ണമെന്റ് നടത്തിപ്പ് ചുമതല.