കാൻബറ : “കരകൗശല-തൊഴിൽ, നൈപുണ്യ” ഉച്ചകോടിയിൽ പ്രധാനമന്ത്രി ആന്റണി അൽബനീസ് സമ്മേളനത്തിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്യുകയും “നിങ്ങളുടെ ഊർജ്ജവും ആശയങ്ങളും നേതൃത്വവും കാൻബെറയിലെ ഉച്ചകോടിയിലേക്ക് കൊണ്ടുവന്നതിന്” നന്ദി അറിയിക്കുകയും ചെയ്തു.
തൊഴിൽ നൈപുണ്യ, പരിശീലന മേഖലയിലേക്ക് ധനസഹായം എത്തിക്കുന്നതിന് സംസ്ഥാനങ്ങളുമായും, കേന്ദ്ര ഭരണ പ്രദേശങ്ങളുമായും സർക്കാർ കരാറിലെത്തിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു . വ്യാപാരം വർദ്ധിപ്പിക്കുന്നതിനുള്ള 1.1 ബില്യൺ ഡോളറിന്റെ പാക്കേജും TAFE വഴി വൈദഗ്ധ്യം പരിഷ്കരിക്കുന്നതിനുള്ള വിപുലമായ മുന്നേറ്റവും ഇതിൽ ഉൾപ്പെടുന്നു. അൽബനീസ് പറയുന്നതനുസരിച്ച്, രാജ്യത്തുടനീളമുള്ള 180,000 ഫീസ് രഹിത TAFE സ്ഥാനങ്ങൾക്ക് കൂടി ധനസഹായം നൽകാൻ ദേശീയ കാബിനറ്റ് സമ്മതിച്ചിട്ടുണ്ട്.
“പഴയ യുദ്ധക്കളങ്ങളിൽ ആഴത്തിലുള്ള കിടങ്ങുകൾ കുഴിക്കരുത്, അങ്ങനെ കുഴിക്കുന്നതിലൂടെ നമുക്ക് അപകടങ്ങളെ ഉണ്ടാകൂ ..ആധുനിക ലോകത്ത് ഡിജിറ്റൽ സാങ്കേതികയിലൂന്നിയ പുതിയ പണിയായുധങ്ങൾ വേണം പ്രയോഗിക്കാൻ .എന്നാൽ മാത്രമേ ഇന്നിന്റെ യുവതയ്ക്ക് രാജ്യനിർമ്മാണപുരോഗതിയിൽ കാര്യക്ഷമമായി എന്തെങ്കിലും ചെയ്യാൻ സാധിക്കുകയുള്ളൂ . പൊതുവായ ലക്ഷ്യങ്ങൾക്കായി പരിശ്രമിക്കാൻ സ്റ്റേറ്റ് ഗവണ്മെന്റുകളും , കേന്ദ്രഭരണകൂടവും ഒന്നിച്ച് ശ്രമിക്കണമെന്നും പ്രധാനമന്ത്രി പങ്കെടുത്തവരോട് അഭ്യർത്ഥിച്ചു.
“ വിട്ടുവീഴ്ചകൾ പലതും ചെയ്യേണ്ടതുണ്ട്, ത്യാഗങ്ങൾ ചെയ്യേണ്ടതുണ്ട്. നമുക്ക് അത് ശരിയാക്കാൻ കഴിയുമെങ്കിൽ, സമവായത്തിന്റെ പോയിന്റുകൾ തേടാൻ കഴിയുമെങ്കിൽ ചർച്ചയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ … ഫലങ്ങൾ തീർച്ചയായും രാജ്യപുരോഗതിക്ക് ആയാണ് ഉരുത്തുരിയേണ്ടത് . അത്തരം ആശയങ്ങളെ ഓസ്‌ട്രേലിയൻ ജനത വിലമതിക്കും, ”അദ്ദേഹം പറഞ്ഞു.
ഏത് വെല്ലുവിളിയെയും നേരിടാൻ കഴിയുന്ന ഓസ്‌ട്രേലിയക്കാരുടെ നിലവാരത്തെക്കുറിച്ചുള്ള മുൻ പ്രധാനമന്ത്രി ബോബ് ഹോക്കിന്റെ ഉദ്ധരണിയോടെ അൽബാനീസ് ഉപസംഹരിച്ചു.
“അതിനാൽ നേതാക്കളും പ്രതിനിധികളും എന്ന നിലയിൽ നമുക്കെല്ലാവർക്കും ഈ നിമിഷം മുതൽ പ്രതിജ്ഞാബദ്ധരായി തൊഴിൽമേഖലകളിൽ വിപ്ലവങ്ങൾ സൃഷ്ടിക്കുന്ന ജനതയെ വാർത്തെടുക്കുന്ന പ്രക്രിയയിൽ പങ്കാളികളാകാം ” അദ്ദേഹം പറഞ്ഞു.
Follow this link to join ‘ഓസ് മലയാളം’ WhatsApp group: OZMALAYALAM WhatsApp Group 3