Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

‘MAV മെഗാ ഓണം’ -2022 ഓഗസ്റ് 28 ഞായറാഴ്ച സ്പ്രിങ്‌വേൽ ടൗൺ ഹാളിൽ

by NEWS DESK
August 23, 2022
in AUSTRALIA
0
‘MAV മെഗാ ഓണം’ -2022  ഓഗസ്റ്  28  ഞായറാഴ്ച  സ്പ്രിങ്‌വേൽ  ടൗൺ ഹാളിൽ
0
SHARES
383
VIEWS
Share on FacebookShare on TwitterShare on Whatsapp
മെൽബൺ : കഴിഞ്ഞ രണ്ടുമൂന്നു വർഷമായി  ലോകത്തെ മുഴുവൻ നിശ്ചലമാക്കിയ കോവിഡ്  മഹാമാരിക്ക് ശേഷം,മലയാളത്തനിമ ചോരാതെ ഗൃഹാതുര സ്മരണകളിലേക്ക് മലയാളമനസുകളെ ആനയിച്ച് കൊണ്ട് വിക്ടോറിയയിലെയും കേരളത്തിലേയും  പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഒരു ഗംഭീര  ഓണാഘോഷത്തിന് മെൽബൺ ഒരുങ്ങുന്നു.
https://www.facebook.com/reel/378955181064006
 ഓസ്‌ട്രേലിയയിലെ പ്രമുഖ ആദ്യകാല  മലയാളീ സംഘടനയായ  മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV) ഈ വർഷത്തെ ഓണാഘോഷം  ഓഗസ്റ് 28 ഞായറാഴ്ച  രാവിലെ 10 മണി മുതൽ  MAV ൻറെ സ്ഥിരം വേദിയായ  Springvale Town Hall-ൽ വച്ച് അതി വിപുലവും വർണ്ണശബളവുമായി  നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ അഭിമാനപൂർവ്വം സംഘടിപ്പിക്കുന്ന  ‘പൂവേ പൊലി പൂവേ’. സ്റ്റേജ് ഷോ ..  ഓണാഘോഷപ്പരിപാടികൾക്ക് മാറ്റ് കൂട്ടും. ജാതി മത ഭേതമന്യേ ഓരോ മലയാളിയും നെഞ്ചിലിട്ട് ലാളിക്കുന്ന കേരള മണ്ണിൻ്റെ ദേശീയോത്സവമായ ഓണത്തെ വരവേൽക്കുവാനും പ്രവാസത്തിൻ്റെ തിരക്കിനിടയിലും നാട്ടുവിശേഷങ്ങൾ പങ്ക് വെച്ച് സൗഹൃദ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനും മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൂവേ പൊലി പൂവേ…മാവ് ഓണാഘോഷ പരിപാടിയിലേക്ക് ഏവരേയും   സ്വാഗതം ചെയ്യുന്നതായി  അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
 
ഓണാഘോഷ പരിപാടികളുടെ ടിക്കറ്റുകൾ  അതിവേഗം വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ‘SOLD OUT’ ബോർഡ്’ ഉടൻതന്നെ വയ്‌ക്കേണ്ടി വരുമെന്നാണ് കരുതുന്നത്.
 
ടിക്കറ്റ് ആവശ്യമുള്ളവർക്ക്  താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
 
 FOR BOOKING YOUR TICKETS, Please click  the link below.  
 
https://www.trybooking.com/CBMWD 
       or 
https://www.trybooking.com/940215.
 
ഈ പ്രാവശ്യം വിൽക്കപ്പെടുന്ന എല്ലാ ടിക്കറ്റുകളും പരിപാടിയുടെ മുഖ്യ സ്പോൺസർ ആയ NFINITY FINANCIALS  നടത്തുന്ന LUCKY DRAW യിൽ ഉൾപ്പെടുത്തുന്നതാണ്. ഒന്നാം സമ്മാനം $ 250 ,രണ്ടാം സമ്മാനം -$ 150 , മൂന്നാം സമ്മാനം-$ 100.
 
 വിജയിച്ചു മാത്രം ശീലിച്ച വമ്പൻ ടീമുകൾ കൊമ്പ് കോർക്കുന്ന ഇമ്പമാർന്ന വടംവലി മത്സരങ്ങളോടെ  ഓഗസ്റ്റ്  28 നു  കാലത്ത് 10 മണിക്ക് ആഘോഷങ്ങൾക്ക് തിരിതെളിയുകയായി. മുഴുവൻ കലാകായിക പ്രേമികൾക്കും ഹൃദ്യമായ സ്നേഹ സ്വാഗതം. വടം വലി മൽത്സരങ്ങളുടെ ഒന്നാം സമ്മാനം $ 1000 സ്പോൺസർ  ചെയ്തിരിക്കുന്നത്  മെൽബണിലെ പ്രമുഖ CAR REPAIR WORKSHOP ആയ  PRECISION AUTO CENTRE ആണ്.
 
മാവേലി മന്നനെ വരവേൽക്കാൻ പാരമ്പര്യ രുചിക്കൂട്ടുകളുടെ അപൂർവ്വ സംഗമമൊരുക്കുന്ന ഓണസദ്യയൊരുക്കിയും ആസ്വാദനത്തിൻ്റെ അഭൗമ സൗന്ദര്യം പ്രേക്ഷക മസ്തകത്തിലേക്ക് പകർന്നേകുന്ന മെൽബണിലെ അനുഗ്രഹീത കലാകാരന്മാരുടെ കലാപരിപാടികളും പൂവേ പൊലി പൂവേ.. മാവ് ഓണാഘോഷങ്ങൾക്ക് പകിട്ടേകുന്നു.
 
 വിക്ടോറിയയുടെ പ്രമുഖ വ്യക്തിത്വങ്ങൾ വിശിഷ്ടാഥിതികളായി പങ്കെടുക്കുന്ന സാംസ്കാരിക സംഗമത്തിനു ശേഷം നൃത്തനൃത്യങ്ങളുടെ മായക്കാഴ്ച്ചകൾ ശോതൃഹൃദയങ്ങളിലേക്ക് പകരാൻ  വെള്ളിത്തിരയുടെ അഭ്രപാളികളിൽ ഒട്ടനവധി കഥാപാത്രങ്ങൾക്ക് നന്മയത്വത്തോടെ ജീവൻ പകർന്ന അതുല്യ കലാകാരി സരയൂ  മോഹൻ്റെ നേതൃത്വത്തിൽ മലയാള ടെലിവിഷൻ രംഗത്ത് വിസ്ഫോടനം തീർത്ത റിയാലിറ്റി ഷോകളിലും സിനിമാ പിന്നണി രംഗത്തേയും പ്രമുഖ ഗായകരായ   ശ്രീനാഥ് ശിവശങ്കരൻ , മൃദുല വാര്യർ, ലിബിൻ സ്കറിയ തുടങ്ങിയവർ  അണിനിരക്കുന്ന കലാപരിപാടികളും അരങ്ങേറുമ്പോൾ മാമലനാടിൻ്റെ മധുര സ്മരണകളിലേ ഓർമച്ചെപ്പുകളിലേക്ക് കൈപിടിച്ചാനയിക്കുന്ന കലാകായികാനുഭവങ്ങൾ നേരിൽ ആസ്വദിക്കുവാൻ മുഴുവൻ സ്നേഹ ജനങ്ങളേയും ക്ഷണിക്കുകയും  സ്വാഗതം ചെയ്യുന്നതായും  MAV ഭാരവാഹികൾ അറിയിക്കുന്നു.
 
ഈ ഓണാഘോഷ പരിപാടിയുടെ മുഖ്യ സ്പോൺസർ  ഓസ്‌ട്രേലിയയിലെ പ്രമുഖ മോർട്ടഗേജ് ബ്രോക്കർ ആയ  NFINITY  FINANCIALS ആണ്  … 
 
  കേരം തിങ്ങും കേരളനാടിൻ്റെ പെരുമ നിറഞ്ഞ രുചിക്കൂട്ടുകൾ ഓസ്‌ട്രേലിയയിലെ മലയാളികളിലേക്കു എത്തിക്കുന്ന  BRAHMINS FOODS ആണ്  ഈ പരിപാടികളുടെ ഡയമണ്ട്  സ്പോൺസർ (Asiatic Importers)
 
ഈ പരിപാടിയുടെഗോൾഡ്  സ്പോൺസേർസ്  ആയി  ETHAN HOMES ഉം  FLYWORLD ഉം  CHOLA’S  INDIAN RESTAURANT ഉം  MAV നെ സപ്പോർട്ട് ചെയ്യുന്നു.
 
ഓണാഘോഷ പരിപാടികൾക്ക് കൂടുതൽ പിന്തുണയേകാൻ സിൽവർ സ്പോൺസേർസ്  ആയി, A U Kart, MEDIBANK PRIVATE, PRECISION  AUTO  CENTRE ,IHNA ,ONLY ESTATE AGENTS, RK TAXATION EXPERTS @ NARREWARREN , AUTO & PANEL GURU , KAPADA  HAND PICKED ETHNIC COLLECTIONS , WISHTOYS.COM.AU, ELITE INSURANCE, EMTHREE  SEASIDE APARTMENTS, RICENGRILLS  മുതലായവർ ഒപ്പമുണ്ട്.  
 
ഓസ്‌ട്രേലിയൻ മലയാളികളുടെ പ്രധാന വാർത്താ മാദ്ധ്യമവും , ഓൺലൈൻ ന്യൂസ് പോർട്ടലുമായ – www.ozmalayalam.com ആണ് ഓൺലൈൻ വാർത്താ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് . 

 
കൂടാതെ  മീഡിയ പാർട്നെഴ്സ് ആയി  M4  മലയാളംTV ചാനൽ , റേഡിയോ ലമൺ ലൈവ് ഓസ്ട്രേലിയ എന്നിവരും ദൃശ്യ, ശ്രവ്യ പ്രക്ഷേപണങ്ങളുമായി ഒപ്പമുണ്ട്.  
 
 
കൂടുതൽ വിവരങ്ങൾക്ക് : Please  contact : 0430245919, 0481225483, 0414659992,0402527988
Previous Post

തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങൾ, ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ, മഞ്ഞക്കാർഡുള്ളവർക്ക് ഇന്നും നാളെയും വിതരണം ചെയ്യും

Next Post

സാഹിത്യകാരന്‍ എസ് വി വേണുഗോപന്‍നായര്‍ അന്തരിച്ചു

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
105
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
സാഹിത്യകാരന്‍-എസ്-വി-വേണുഗോപന്‍നായര്‍-അന്തരിച്ചു

സാഹിത്യകാരന്‍ എസ് വി വേണുഗോപന്‍നായര്‍ അന്തരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.