മെൽബൺ: ഓസ്ട്രേലിയയിലെ പ്രമുഖ ബാങ്കുകളുടെ 37 ശാഖകൾ അടച്ചുപൂട്ടുമെന്ന് റിപ്പോർട്ട്.100 ലധികം ജീവനക്കാർക്ക് തൊഴിലുകൾ നഷ്ടമാകാൻ സാധ്യതയെന്ന് യൂണിയൻ.
ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലായി പ്രമുഖ ബാങ്കുകളുടെ 37 ശാഖകൾ അടക്കുമെന്ന് റിപ്പോർട്ടുകൾ.
ജീവനക്കാരുടെ തൊഴിലുകൾ സംരക്ഷിക്കുവാൻ ബാങ്കുകൾ നടപടികൾ സ്വീകരിച്ചിട്ടുള്ളതായി വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ബാങ്കുകളുടെ നടപടിയെ അപലപിക്കുന്നതായും, 182 തൊഴിലുകൾ നഷ്ടമാകുമെന്ന് കരുതുന്നതായും ഫൈനാൻസ് സെക്ടർ യൂണിയൻ മുന്നറിയിപ്പ് നൽകി.
ശാഖകൾ അടക്കുന്ന നടപടി വലിയ പ്രതിസന്ധിയിലേക്ക് നയിക്കുന്നതായി യൂണിയൻ മുന്നറിയിപ്പ് നൽകി.
വെസ്റ്റ്പാക്കാണ് ഏറ്റവും കൂടുതൽ ബ്രാഞ്ചുകൾ അടക്കുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി 24 ശാഖകളാണ് വെസ്റ്റ്പാക് ബാങ്ക് അടക്കുന്നത്.
വെസ്റ്റ്പാക് ശാഖകൾ അടക്കുന്നത് 76 തൊഴിലുകളെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
NAB വിവിധ സംസ്ഥാനങ്ങളിലായി എട്ട് ശാഖകളാണ് അടക്കുന്നത്.
നാഷണൽ ഓസ്ട്രേലിയ ബാങ്ക് ശാഖകൾ അടക്കുന്നുണ്ടെങ്കിലും തൊഴിലുകൾ സംരക്ഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലുമായി കോമൺവെൽത് ബാങ്ക്
അഞ്ച് ബ്രാഞ്ചുകൾ അടയ്ക്കുമെന്ന് വ്യക്തമാക്കി.
37 ശാഖകൾ കൂടി അടക്കുന്നതോടെ, 2020 ജനുവരിക്ക് ശേഷം ഓസ്ട്രേലിയയിലെ പ്രമുഖ നാല് ബാങ്കുകൾ പ്രവർത്തനം അവസാനിപ്പിച്ച ശാഖകളുടെ എണ്ണം 550ലേക്ക് ഉയരും.
നാല് പ്രധാന ബാങ്കുകൾക്ക് പുറമെ മറ്റ് ബാങ്കുകളും ശാഖകൾ അടക്കുന്നുണ്ട്.
ബാങ്ക് ഓഫ് മെൽബൺ ഏഴ് ശാഖകൾ അടക്കും. ബാങ്ക് ഓഫ് സൗത്ത് ഓസ്ട്രേലിയ ഒരു ശാഖ അടക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കടപ്പാട്: SBS മലയാളം