ഇതുവരെ 20 കുട്ടികൾ, ഇനിയും വേണം; ‘ബേബി മേക്കിങ് ടൂറുമായി’ ഓസ്ട്രേലിയൻ യുവാവ്
ഓസ്ട്രേലിയൻ നഗരമായ പെർത്തിൽ നിന്നുള്ള സ്പേം ഡോണറായ ആദം ഹൂപ്പറാണ് അടുത്തിടെ നടത്തിയ പ്രഖ്യാപനത്തോടെ വൈറലായി മാറിയിരിക്കുന്നത്. താനൊരു ‘ബേബി മേക്കിങ് ടൂറുമായി’ ഇറങ്ങിതിരിച്ചിരിക്കുന്നുവെന്നാ
ബീജദാനത്തിലൂടെ 20-ലധികം കുട്ടികളുള്ള ആദം ഹൂപ്പർ, 10 ദിവസത്തിനുള്ളിൽ ഒന്നിലധികം സ്ത്രീകൾക്ക് തന്റെ ബീജം ദാനം ചെയ്യാൻ പദ്ധതിയിട്ടാണ് ബ്രിസ്ബേനിൽ എത്തിയിരിക്കുന്നത്. “ബേബി മേക്കിംഗ് ടൂർ” എന്നാണ് തന്റെ ഈ സഞ്ചാരത്തെ ഹൂപ്പർ വിളിക്കപ്പെടുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇയാളുടെ സഞ്ചാരത്തെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ ഹൂപ്പർ അണ്ഡോത്പാദനം നടക്കുന്ന സ്ത്രീകൾക്ക് തന്റെ ബീജത്തിന്റെ സാമ്പിൾ ഇൻസ്റ്റന്റായി എത്തിക്കുവാൻ തയ്യാറാണെന്നാണ് മാധ്യമറിപ്പോർട്ടിൽ പറയുന്നത്.
തന്റെ ഉദ്ദേശത്തേക്കുറിച്ച് വ്യക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അദ്ദേഹം ഒരു സെമിനാർ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ 30നും 40നും ഇടയിൽ പ്രായമുള്ള ഏതാനും സ്ത്രീകളും പങ്കെടുത്തിരുന്നു. ഓസ്ട്രേലിയൻ നിയമം അനുസരിച്ച് ബീജദാതാവ് പണം ഈടാക്കുന്നത് നിയമവിരുദ്ധമാണ്. എല്ലാവർക്കും നൽകാൻ സാധിക്കില്ലെന്നും അതേസമയം, അർഹരായ സ്വീകർത്താക്കൾക്ക് ഒരു കപ്പിൽ സൗജന്യമായി സംഭാവനകൾ ലഭിക്കുമെന്നും ഇയാൾ വ്യക്തമാക്കി.
നിരവധിയാളുകൾ കമന്റുകളായി തങ്ങളുടെ ആശങ്ക വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ ദാതാവ് ആരാണെന്ന് സ്വീകർത്താക്കൾ അറിയുന്നത് സാമ്പത്തിക ആവശ്യങ്ങളുടെയും ദാതാവും കുട്ടിയും തമ്മിലുള്ള ബന്ധങ്ങളുടെയും കാര്യത്തിൽ പിന്നീട് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ചിലർ പറയുന്നു.
അതേസമയം, മറ്റ് ചിലർ സംഭാവനകൾ വാങ്ങുന്നതിന് പിന്നിലുള്ള നിയമസാധുതയെയാണ് ചോദ്യം ചെയ്യുന്നത്. എന്നാൽ, താൻ ചെയ്യുന്ന കാര്യങ്ങളിൽ സ്വാർത്ഥത ഒന്നുമില്ലെന്ന് ഹൂപ്പർ മാധ്യമങ്ങളോട് പിന്നീട് വ്യക്തമാക്കി.
നിയമപ്രകാരം, ഒരു ബീജദാതാവിന്റെ സഹായത്തോടെ ഗർഭം ധരിച്ച കുട്ടികൾക്ക് തന്റെ 18 വയസ്സ് വരെ അവരുടെ ജീവശാസ്ത്രപരമായ പിതാവിനെ കാണാൻ അനുവാദമില്ല. എന്നിരുന്നാലും, മിസ്റ്റർ ഹൂപ്പർ തന്റെ ബീജദാനം ചെയ്ത കുട്ടികളെ എപ്പോൾ വേണമെങ്കിലും കാണുന്നതിന് ക്ഷണിച്ചിരുന്നു.
“ഞാൻ ഒരു സഹരക്ഷിതാവല്ല, പക്ഷേ കുട്ടിക്ക് ആവശ്യമെങ്കിൽ തന്റെ ചിത്രം വാങ്ങുകയോ അവർക്ക് ആവശ്യമെങ്കിൽ എന്നെ ബന്ധപ്പെടുകയോ ചെയ്യാം. എന്നേ ലഭ്യമായിരിക്കും, ”അദ്ദേഹം പറഞ്ഞു.
Follow this link to join ‘ഓസ് മലയാളം’ WhatsApp group: OZMALAYALAM WhatsApp Group 3