തിരുവനന്തപുരം> ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് പ്രതിപക്ഷത്തോട് നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായതിൽ സന്തോഷമുണ്ടെന്നും സിബിഐയും പരിമിതികളില് നിന്ന് മുക്തരല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്ന മുഖ്യമന്ത്രി
സ്വര്ണ്ണക്കടത്ത് വിഷയം സബ്മിഷനായി ഉന്നയിച്ചപ്പോഴാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഇഡിയെ വിശ്വസിക്കാന് പറ്റില്ലെന്ന് പറഞ്ഞത്. സ്വര്ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ഇഡിയുടെ ശ്രമമെന്നും ഹൈക്കോടതി മേല്നോട്ടത്തില് സിബിഐ കേസ് അന്വേഷിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. തുടർന്ന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഇഡിയോടുള്ള പ്രതിപക്ഷത്തിന്റെ നിലപാട് മാറ്റത്തെ കുറിച്ച് സൂചിപ്പിച്ചത്.
കേസിൽ സിബിഐ അന്വേഷണം വേണമോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഡിക്ക് മാത്രമല്ല. കേന്ദ്ര എജൻസിയായ സിബിഐക്കും അതിന്റേതായ പരിമിതികളുണ്ട്. കേന്ദ്ര നിലപാടിന്റെ ഭാഗമായാണ് ഏജൻസികൾ ത്തരത്തിൽ മാറുന്നത്. സ്വർണക്കടത്ത് കേസിൽ ഇഡിയുടെ അന്വേഷണത്തിൽ ഏന്തെങ്കിലും തരത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ടുവെന്ന് അറിയിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
ചില മാധ്യമങ്ങളിൽ വന്ന വാർത്തകളെ അടിസ്ഥാനമാക്കിയാണ് പ്രതിപക്ഷം ഇവിശട ആരോപണമുന്നയിക്കുന്നത്. എന്നാൽ വസ്തുത എന്താണ്. സ്വർണക്കടത്ത് കേസിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. സ്വർണക്കടത്തിന്റെ ഉറവിടം മുതൽ അവസാന വിനിമയവും കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം ശരിയായ ദിശയിലല്ല എന്ന് തോന്നിയപ്പോൾ അതും കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.