റിയൽ എസ്റ്റേറ്റ് ക്ലെയിമുകളിൽ നികുതി ഓഫീസ് ഒരിക്കൽ കൂടി സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാൽ വാടക വരുമാനവും കിഴിവുകളും പ്രഖ്യാപിക്കുമ്പോൾ മതിയായതും കൃത്യവുമായ രേഖകൾ കൈവശം വയ്ക്കണമെന്ന് പ്രോപ്പർട്ടി നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകുന്നു.
ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ ഏറ്റവും പുതിയ 2018-19 നികുതി സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2.2 ദശലക്ഷത്തിലധികം ഓസ്ട്രേലിയക്കാർ വാടക പ്രോപ്പർട്ടി നിക്ഷേപം നടത്തുന്നു, കൂടാതെ അവർ ഓരോ വർഷവും 50 ബില്യൺ ഡോളർ കിഴിവുകളായി ക്ലെയിം ചെയ്യുന്നു. ഇങ്ങനെ 48 ബില്യണിലധികം ഡോളറാണ് വാടക വരുമാനത്തിൽ റിപ്പോർട്ട് ചെയ്തത്.
ഓസ്ട്രേലിയൻ ടാക്സ് ഓഫീസ് (ATO) പറയുന്നത്, ഈ വർഷം നികുതി സമയത്ത് നാല് പ്രധാന മേഖലകൾ പ്രത്യേക നിരീക്ഷണത്തിന് വിധേയമാകുമെന്ന്, വാടക പ്രോപ്പർട്ടി വരുമാനവും കിഴിവുകളും അതുപോലെ എല്ലാ ക്ലെയിമുകളുടെയും റെക്കോർഡ് സൂക്ഷിക്കലും ഉൾപ്പെടുന്നു.
ഈ രണ്ട് മേഖലകളും മുമ്പ് എടിഒയുടെ റഡാറിൽ ഉണ്ടായിരുന്നെങ്കിലും, പാൻഡെമിക് ഉണ്ടായപ്പോൾ മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിട്ടതിന് ശേഷം അവർ വീണ്ടും ഇക്കര്യങ്ങളിൽ കർശന ജാഗ്രതയോടെ കാര്യങ്ങൾ ചെയ്ത് തുടങ്ങിയെന്ന് രാജ്യത്തെ പ്രൊഫഷണൽ അക്കൗണ്ടിംഗ് ബോഡിയായ സിപിഎ ഓസ്ട്രേലിയയിലെ ടാക്സ് പോളിസി സീനിയർ മാനേജർ എലിനോർ കസാപിഡിസ് പറഞ്ഞു.
“അവർ നികുതി റിട്ടേണുകളും വാടക ഷെഡ്യൂളുകളും സൂക്ഷ്മമായി പരിശോധിക്കും. പാർട്ട് ടൈം അടിസ്ഥാനത്തിൽ മുറികളോ വീടുകളോ വാടകയ്ക്ക് നൽകുന്നതിൽ നിന്നുള്ള അപ്രഖ്യാപിത വരുമാനം പോലുള്ള കാര്യങ്ങളും അവർ അന്വേഷിക്കും, ”കസാപിഡിസ് പറഞ്ഞു. “അതിനും കാരണം, ആളുകൾ അവകാശവാദം ഉന്നയിക്കുകയോ മുൻകാലങ്ങളിൽ അവർ ശരിയായി ക്ലെയിം ചെയ്യാത്തതുകൊണ്ടോ ആണ്.”
പ്രോപ്പർട്ടി നിക്ഷേപകർ അവരുടെ പ്രോപ്പർട്ടി കൈവശം വയ്ക്കുന്ന ചെലവുകൾ അവരുടെ വരുമാനത്തിൽ നിന്ന് കിഴിവ് ചെയ്യപ്പെടും, അറ്റകുറ്റപ്പണികളും മോർട്ട്ഗേജും പലിശ തിരിച്ചടവുകളും ഇതിൽ ഉൾപ്പെടുമെന്ന് കസാപിഡിസ് പറഞ്ഞു.
“ആളുകൾ യഥാർത്ഥത്തിൽ അവരുടെ വീട് തങ്ങൾക്കായി ഉപയോഗിക്കുന്നതോടൊപ്പം, അവരുടെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ വീട് ഉപയോഗിക്കുന്ന കാലഘട്ടങ്ങളിലെ ചെലവുകളും ക്ലെയിം ചെയ്യുന്നു. അത് ശരിയായ കാര്യമല്ല. അതിനാൽ, ഏതെങ്കിലും വാടകയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ മാത്രമേ, നിങ്ങൾ ക്ലെയിം ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കുകയാണ് ഇത്.”
നിക്ഷേപകർക്ക് ഗ്രാന്റുകളായോ സംസ്ഥാന ഗവൺമെന്റ് പിന്തുണയായോ ഏതെങ്കിലും തരത്തിലുള്ള ആശ്വാസം ലഭിച്ചാൽ, അതും നികുതി വിധേയമാണെന്നും പൊതുനിയമമെന്ന നിലയിൽ വരുമാനമായി പ്രഖ്യാപിക്കണമെന്നും കസാപിഡിസ് പറഞ്ഞു.
Follow this link to join ‘ഓസ് മലയാളം’ WhatsApp group: OZMALAYALAM WhatsApp Group 3