ബറൈദ> സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെൻററിന് നേരെയുണ്ടായ ആക്രമണത്തിൽ ഖസീം പ്രവാസി സംഘം കേന്ദ്രകമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. നാട്ടിൽ കലാപമുണ്ടാക്കി സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് യു ഡി എഫിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്ന് കേന്ദ്രകമ്മറ്റിയുടെ പത്രകുറിപ്പിൽ പറഞ്ഞു.
കുറ്റം ചെയ്തവരെയും അവർക്കു പിന്നിലുള്ളവരെയും കണ്ടെത്തണമെന്നും ഇത്തരം പ്രകോപനങ്ങൾക്ക് വശംവദരാകാത നാട്ടിലെ സമാധാനം സംരക്ഷിക്കാൻ ഉയർന്ന ബോധത്തോടെ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും പത്രകുറിപ്പിലൂടെ അഭ്യർത്ഥിച്ചു.