സൗദി> കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ വികസിപ്പിച്ച സൗദിയുടെ “തവക്കൽന” മൊബൈൽ ആപ്ലിക്കേഷന് ഐക്യരാഷ്ട്രസഭയുടെ പബ്ലിക് സർവീസ് അവാർഡ്. പൊതു സേവനരംഗത്തെ വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന യു.എൻ വാർഷിക ഫോറത്തിലാണ് പുരസ്കാരം സമ്മാനിച്ചത്.
സൗദി കിരീടവകാശിയുടെ കീഴിലുള്ള സൗദി ഡാറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോരിറ്റിയാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്. സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വ്യക്തികൾക്കും കർഫ്യൂ സമയത്ത് പുറത്തിറങ്ങാനുള്ള അനുമതി നൽകുന്ന ഇലക്ട്രോണിക് സാധ്യതകൾ ഉപയോഗപ്പെടുത്തിയ ആപ്ലിക്കേഷനായായായിരുന്നു തവക്കൽന. പുരസ്കാരം ഉത്തരവാദിത്വം വർധിപ്പിക്കുന്നതായി അതോരിറ്റി പ്രസിഡൻറ് ഡോ. അബ്ദുല്ല ബിൻ ഷറഫ് അൽഗാംദി പറഞ്ഞു. നേട്ടം രാജ്യത്തെ സാങ്കേതികവും ഡിജിറ്റലുമായി മേഖലകൾക്ക് പ്രചോദനം പകരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഗവൺമെന്റിന്റെ ഏകീകരണം പ്രോത്സാഹിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ഉത്സാഹം ഡാറ്റയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും പരമാവധി പ്രയോജനപ്പെടുത്താനുള്ള നിർദ്ദേശങ്ങൾക്കും ശാക്തീകരണത്തിനും കീഴിൽ ദേശീയ, ആഗോള തലങ്ങളിൽ ഉയർന്ന യോഗ്യതയുള്ള ദേശീയ കഴിവുകളോടെ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ “സദയ” (SDAIA) യ്ക്ക് കഴിഞ്ഞു. രാജ്യം ലോക രാജ്യങ്ങളുടെ മുൻനിരയിൽ എത്തി എന്നും ഈ നേട്ടം രാജ്യത്തിന്റെ നേതൃത്വത്തിന്റെ സ്ഥിരീകരണമാണ് തെളിയിക്കുന്നതെന്നും ഡോ. അബ്ദുല്ല ബിൻ ഷറഫ് അൽഗാംദി പറഞ്ഞു.