അബുദാബി> മുഖ്യമന്ത്രി പിണറായി വിജയനുനേരെ വിമാനത്തിലുണ്ടായ കടന്നാക്രമണം ജനാധിപത്യ സംവിധാനത്തോടും ജനങ്ങളോടുള്ള വെല്ലുവിളിയും രാഷ്ട്രീയ പ്രബുദ്ധ കേരളത്തിന് അപമാനകാരവുമാണെന്ന് ശക്തി തിയറ്റേഴ്സ് അബുദാബി.
ബിജെപി കേന്ദ്രങ്ങളിൽ രൂപപ്പെടുത്തിയ ഒരു വ്യാജ ആരോപണത്തെ സ്വയം ഏറ്റെടുത്തുകൊണ്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധം ദയനീയമായി പരാജയപ്പുകയും പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യരാവുകയും ചെയ്തതിലുണ്ടായ നാണക്കേടിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരത്തിലൊരു ആക്രമണം കോൺഗ്രസ്സ് പ്രവർത്തകർ ആസൂത്രണം ചെയ്തത്.
ജനങ്ങളാൽ തെരെഞ്ഞെടുക്കപ്പെട്ട, ജനങ്ങളുടെ പൊതു വികാരത്തിനനുസരിച്ച് ഉയർന്നു പ്രവർത്തിക്കുക്കുന്ന സർക്കാരിനെ സ്നേഹിക്കുന്നവരെ പ്രകോപിപ്പിച്ചുകൊണ്ട് അക്രമവും അരാജകത്വവും സൃഷ്ടിക്കുവാനുള്ള യുഡിഎഫ് നടത്തിക്കൊണ്ടരിക്കുന്ന ശ്രമങ്ങളെ ശക്തി പ്രസിഡന്റ് ടി. കെ. മനോജ്, ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സംയുക്ത പ്രസ്താവനയിലൂടെ അപലപിച്ചു.
കലാപാന്തരീക്ഷം സൃഷ്ടിക്കുവാനുള്ള ആസൂത്രിത ശ്രമം
അബുദാബി: രാജ്യത്ത് ഏറ്റവും സുരക്ഷിതത്വവും സമാധാനാന്തരീക്ഷവും നിലനിൽക്കുന്ന സംസ്ഥാനത്ത് കലാപം അഴിച്ചുവിട്ട് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ജനവിരുദ്ധ ശക്തികളുടെ ഗൂഡാലോചനയുടെ ഭാഗമാണ് മുഖ്യമന്ത്രിക്കെതിരെയുണ്ടായ ആക്രമണമെന്ന് ലോക കേരള സഭ അംഗം എ.കെ ബീരാൻകുട്ടി അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കെതിരെ വിമർശനമുന്നയിച്ചവർ ആക്രമണകാരികൾക്ക് അഴിഞ്ഞാടാനുള്ള കളം ഒരുക്കുന്നതിനായിരുന്നുവെന്ന് ഈ ആക്രമണം സാക്ഷ്യപ്പെടുത്തുന്നുവെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.