ജുബൈൽ> നവോദയ ജുബൈൽ മേഖലയും ജുബൈൽ മുനിസിപ്പാലിറ്റിയും സംയുക്തമായി ലോക പരിസ്ഥിതി ദിനം 2022 ന്റെ ഭാഗമായി ജുബൈൽ ഖാലദിയ പാർക്കിൽ 100 മരതൈകൾ നട്ടു. കിഴക്കൻ പ്രവിശ്യ കൃഷി വകുപ്പ് ചെയർമാൻ അബ്ദുൾ അസീസ് അൽ സുഹൈൽ (കൃഷിവകുപ്പ്), ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹസൻ സൽമാൻ അൽ ഖുറൈഷി (പിആർഓ, മുഹമ്മദ് എസ് ഹസൻ അൽ ഖുറൈഷ് എസ്റ്റാബ്ലിഷ്മെൻറ്) നവോദയ കേന്ദ്രകുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കൽ, കേന്ദ്ര എക്സികുറ്റീവ് ഷാനവാസ്, ജുബൈൽ നവോദയ രക്ഷാധികാരി അമൽ ഹാരിസ്, ജുബൈൽ ഇന്ത്യൻ സ്കൂൾ ചിത്രരചന അധ്യാപകനായ സുനിൽ കുമാർ എന്നിവർ എന്നിവർ സംസാരിച്ചു.
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ സ്കൂൾ ചിത്രരചന അധ്യാപകനായ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ “പ്രകൃതി വര” എന്ന പേരിൽ സാമൂഹ ചിത്ര രചന നടന്നു. നവോദയ കുടുംബവേദി കേന്ദ്ര എക്സിക്യൂട്ടീവ് അംഗം സഫീന താജ് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചെല്ലി കൊടുത്തു. കുട്ടികളും മുതിർന്നവരും ചേർന്ന് സൗദി ദേശീയ ഗാനവും ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ച ചടങ്ങിന് ലക്ഷ്മി ശ്രീകുമാർ നന്ദി പറഞ്ഞു. നവോദയ ഭാരവാഹികളായ ഭാരവാഹികളായ ഷാഹിദ ഷാനവാസ്, ഗിരീഷ്, ലിൻഷ പ്രജീഷ്, സീമ ഗിരീഷ്, അനിത സുരേഷ്, പ്രജീഷ് കൊറോത്ത്, ഷമാനാ, ശ്രീകുമാർ, ജയൻ, അജയൻ, സുധീർ, ഹുബൈസ്, അനീഷ് ,ബൈജു വിവേകാനന്ദൻ, സലാം എന്നിവർ നേതൃത്വം നല്കി.