കണ്ണൂര്‍> കണ്ണൂര്‍ താഴെ ചൊവ്വയില്‍ ക്ഷേത്ര ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മൂന്ന് ആര് എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ടി കെ മനോജ്, ടി സുകേഷ്,ടി കെ പ്രജില്‍ എന്നിവരാണ് അറസ്റ്റിലായത്.
വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കണ്ണൂര്‍ കീഴ്ത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തിലാണ് അക്രമം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.ക്ഷേത്രത്തിനകത്ത് കയറിയാണ് ജീവനക്കാരനെ മര്‍ദിച്ചത്. പെരളശ്ശേരി സ്വദേശി വി ഷിബിനാണ് മര്‍ദനമേറ്റത്. ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു