ദമ്മാം> നവോദയ കുടുംബവേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി കോബാർ മേഖല കേന്ദ്രീകരിച്ചു പുതിയ ഏരിയ കമ്മറ്റിരൂപികരിച്ചു. പുതിയതായി രൂപീകരിക്കപ്പെട്ട ഷമാലിയ യുണിറ്റും പ്രവര്‍ത്തന സൗകര്യത്തിനായി തുക്ബ കുടുംബവേദി യുണിറ്റ് വിഭജിച്ചു രൂപീകരിക്കപ്പെട്ട തുക്ബ ബയോണി, തുക്ബ മക്കസ്ട്രീറ്റ് യുണിറ്റുകളും നിലവില്‍ ഉള്ള കോബാർ, റാക്ക യുണിറ്റുകളും ഉള്‍പ്പെട്ട അഞ്ചു കുടുംബവേദി യൂണിറ്റുകളാണ് കോബാർ ഏരിയയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. കോബാര്‍ അസീസിയയില്‍ വെച്ചു നടന്ന ഏരിയ രൂപീകരണം കണ്വെന്ഷന് നവോദയ കേന്ദ്ര രക്ഷാധികാരി രഞ്ജിത്ത് വടകര ഉദ്ഘാടനം ചെയ്തു. കേന്ദ്രകുടുംബവേദി ജോ: സെക്രട്ടറി ശ്രീമതി അനു രാജേഷ് അദ്ധ്യക്ഷയായ ചടങ്ങിനു വൈസ് പ്രസിഡന്റ് വിദ്യാധരൻ കോയാടാൻ സ്വാഗതം പറഞ്ഞു.
കേന്ദ്ര ട്രഷറര്‍ രാജേഷ് ആനമങ്ങാട് പാനൽ അവതരണവും കുടുംബവേദി കേന്ദ്രസെക്രട്ടറി ഉമേഷ് കളരിക്കൽ പുതിയ ഭാരവാഹി പ്രഖ്യാപനവും നടത്തി. നവോദയ കേന്ദ്ര രക്ഷാധികാരി പവനൻ മൂലക്കീല്‍, കുടുംബവേദി കേന്ദ്ര പ്രസിഡൻറ് നന്ദിനി മോഹൻ, നവോദയ കേന്ദ്ര ജോ: സെക്രട്ടറി നൌഷാദ് അകൊലത്ത് എന്നിവർ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
കോബാര്‍ ഏരിയ സെക്രട്ടറിയായി നിഹാസ് കിളിമാനൂർ, പ്രസിഡന്റായി ആഷിക്മുഹമ്മദ്, ട്രഷററായി മീനു മോഹൻദാസ് എന്നിവരെയും വനിതാവേദി കൺവീനറായി ജസ്ന ഷമീം, ബാലവേദി രക്ഷാധികാരി ഷെർന സുജാത് എന്നിവരെയും തെരെഞ്ഞെടുത്തു, സുജാത് സുധീർ, ജ്യോത്സന രഞ്ജിത്ത് വൈസ് പ്രസിഡൻറ്മാര്‍ രഘുനാഥ് മച്ചിങ്ങല്‍, കൃഷ്ണദാസ് ജോ: സെക്രട്ടറിമാര്‍, ആശിഷ് ശശിധരൻ ജോ: ട്രഷറര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.
നവോദയ കേന്ദ്രസെക്രട്ടറി റഹിം മടത്തറ, ജോ: സെക്രട്ടറി ഷമീം നാണത്ത്, കുടുംബവേദി വൈസ് പ്രസിഡണ്ട് ഷാഹിദ ഷാനവാസ്, ജോ: സെക്രട്ടറി ഷാനവാസ്, വനിതാവേദി കണ്‍വീനര്‍ രശ്മി ചന്ദ്രൻ, ബാലവേദി രക്ഷാധികാരി സുരയ്യ ഹമീദ്, തുടങ്ങി നിരവധി കേന്ദ്ര / ഏരിയ / യൂണിറ്റ് തല ഭാരവാഹികളും പ്രവർത്തകരും സദസിൽ സന്നിഹിതരായിരുന്നു.പുതിയതായി തെരെഞ്ഞെടുത്ത കോബാർ ഏരിയ സെക്രട്ടറി നിഹാസ് കിളിമാനൂർ നന്ദി പറഞ്ഞു.