അധ്യാപകരുടെ എണ്ണം വർധിപ്പിക്കാൻ ആയിരക്കണക്കിന് ഓസ്സി വിദ്യാർത്ഥികൾക്ക് 12,000 ഡോളർ ക്യാഷ് സ്പ്ലാഷ് വാഗ്ദാനം ചെയ്ത് ലേബർപാർട്ടി .
വിദ്യാഭ്യാസമേഖലയിലൂടെ രാജ്യത്തിനാകെ ഉയർന്ന നേട്ടം കൈവരിക്കാൻ ലേബർ ഏകദേശം 150 മില്യൺ ഡോളർ ചെലവഴിക്കാൻ തയ്യാറാകുമെന്ന് പ്രസ്താവിച്ചു.
തിങ്കളാഴ്ച രാവിലെ സിഡ്നിയിലെ സെന്റ് മേരീസ് കത്തീഡ്രൽ കോളേജിലെ തന്റെ മുൻ സ്കൂൾ സന്ദർശിക്കുന്ന വേളയിൽ ലേബർ ലീഡർ ആന്റണി അൽബനീസ് നയം ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഞായറാഴ്ച രാത്രി പ്രധാനമന്ത്രി സ്കോട്ട് മോറിസണെതിരായ സംവാദത്തിൽ, തിരഞ്ഞെടുക്കപ്പെട്ടാൽ ഓസ്ട്രേലിയയെ മികച്ച രാജ്യമാക്കാൻ താൻ എല്ലാ ദിവസവും പ്രവർത്തിക്കുമെന്ന് അൽബനീസ് പറഞ്ഞു.
മൂന്ന് അധ്യാപകരിൽ ഒരാളെങ്കിലും അവരുടെ ആദ്യ അഞ്ച് വർഷത്തെ കാലയളവിനുള്ളിൽ അധ്യാപന മേഖലയിൽ നിന്ന് തന്നെ സ്വയമേവ പുറത്തുപോയി. തന്മൂലം അധിക ജോലിഭാരം മറ്റുള്ള സ്റ്റാഫുകൾക്ക് കൂടുതൽ കടുപ്പമുള്ളതാക്കി.
തന്റെ പാർട്ടിയുടെ പദ്ധതി മികച്ച ബിരുദധാരികളെ അദ്ധ്യാപനം ഏറ്റെടുക്കാൻ പ്രേരിപ്പിക്കുമെന്ന് ലേബർ നേതാവ് അൽബനീസ് പറഞ്ഞു.
“ഞങ്ങളുടെ കുട്ടികൾക്ക് അവർക്ക് കഴിയുന്നത്ര മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനർത്ഥം അവർക്ക് മികച്ച നിലവാരമുള്ള അധ്യാപനം ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. ” അൽബനീസ് പറഞ്ഞു.
പദ്ധതി പ്രകാരം, 80-ഓ അതിലധികമോ ATAR ഉള്ള 5000 വിദ്യാർത്ഥികൾക്ക് അധ്യാപന പഠനത്തിനായി പ്രതിവർഷം $10,000 ലഭിക്കും, കൂടാതെ അവർ ഉൾപ്രദേശങ്ങളിലുള്ള സ്കൂളുകളിൽ ജോലി ചെയ്യാൻ തയ്യാറായാൽ $2000 അധികമായി ലഭിക്കും.ഗണിതശാസ്ത്രജ്ഞരെയും, സയൻസ് ഐശ്ചീക വിഷയമായി എടുക്കുന്നവരെയും നന്നായി പരിശീലിപ്പിക്കുന്നതിനും, വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദം നേടുമ്പോൾ പാർട്ട് ടൈം അധ്യാപകരായി ജോലി ചെയ്യേണ്ടി വരുമ്പോൾ അവരെ പിന്തുണയ്ക്കുന്നതിനും ഈ പദ്ധതി ഉപകാരപ്പെടുമെന്നാണ് കരുതുന്നത്. 1500 അധിക പ്ലെയ്സ്മെന്റുകൾക്ക് ധനസഹായം നൽകുന്നതിലൂടെ വിദ്യാഭ്യാസം മികവുറ്റതാകും.
എലൈറ്റ് അധ്യാപകർക്ക് ഉയർന്ന ശമ്പളവും, ക്ലാസ് മുറിയിൽ നിന്ന് പുറത്തുപോകാതെ തന്നെ മറ്റ് അധ്യാപകരുമായി അവരുടെ കഴിവുകൾ പങ്കിടാനുള്ള കൂടുതൽ അവസരങ്ങളും ഉൾപ്പെടെ, നിലവിലുള്ള അധ്യാപകർക്ക് കരിയർ ഓപ്ഷനുകൾ വർദ്ധിപ്പിക്കുന്നതിന് സംസ്ഥാനങ്ങളുമായും പ്രദേശങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നും ലേബർ പറയുന്നു.
പുതുക്കിയ പ്ലാനിന് നാല് വർഷത്തിനുള്ളിൽ 146.5 മില്യൺ ഡോളർ നൽകും.
വിദ്യാർത്ഥികളുടെ ഫലം വർധിപ്പിക്കുന്നത് ഓസ്ട്രേലിയയ്ക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണെന്ന് ഷാഡോ വിദ്യാഭ്യാസ മന്ത്രി ടാനിയ പ്ലിബർസെക് പറഞ്ഞു.
“ഓസ്ട്രേലിയയിൽ മികച്ച ഭാവി വേണമെങ്കിൽ, ഞങ്ങൾക്ക് സ്മാർട്ടയതും, വൈദഗ്ധ്യവുമുള്ള ഒരു തൊഴിൽ ശക്തി ആവശ്യമാണ്. അതിനാൽ ഞങ്ങളുടെ സഖ്യകക്ഷി രാജ്യങ്ങളുമായി മത്സരിക്കുന്ന രീതിയിലുള്ള ജോലിക്കും, വളർച്ചയ്ക്കും ഉതകുന്ന ഒരു ഭാവി കെട്ടിപ്പടുക്കാൻ വിദ്യാഭ്യാസത്തിനാണ് കൂടുതൽ ഊന്നൽ നൽകുന്നത്. ” പ്ലിബർസെക് പറഞ്ഞു.
സഖ്യകക്ഷി രാജ്യങ്ങൾക്ക് ഓസ്ട്രേലിയൻ വിദ്യാഭ്യാസ വകുപ്പിനെ ചുറ്റിപ്പറ്റി അനിശ്ചിതത്വമുണ്ട്. നിലവിലെ മന്ത്രി അലൻ ടഡ്ജ് വൈകാരികമായും ഒരു കാലത്ത് തന്റെ ജോലിക്കാരനെ ശാരീരികമായും ദുരുപയോഗം ചെയ്തു എന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുസമൂഹത്തിൽ നിന്ന് തന്നെ അപ്രത്യക്ഷനായി എന്നത് നമ്മുടെ രാജ്യത്തിന്റെ ശോഭ കെടുത്തിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ ഫലങ്ങൾ വർദ്ധിപ്പിക്കുന്നതിന് കൂടുതൽ പണം ഒരു ഉത്തരമല്ലെന്നും, പകരം ദേശീയ പാഠ്യപദ്ധതി ഇളക്കിവിടുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ആക്ടിംഗ് വിദ്യാഭ്യാസ മന്ത്രി സ്റ്റുവർട്ട് റോബർട്ട് പറഞ്ഞു.
അതിനിടെ തദ്ദേശീയ ചരിത്രത്തെ കുറച്ചുകാണുന്നു എന്ന ആശങ്കകൾക്കിടയിൽ NSW, വിക്ടോറിയ എന്നിവ അടുത്തിടെ പുതുക്കിയ ചരിത്ര പാഠ്യപദ്ധതി നിരസിച്ചു. എന്തായാലും വിദ്യഭ്യാസ മേഖലക്ക് ഉണർവേകാൻ ലേബർ പാർട്ടി നടത്തുന്ന ശ്രമങ്ങൾ കയ്യടി നേടുകയാണ്.