കുവൈത്ത്> കുവൈത്തിലെ പ്രൊഫഷണല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം (പിപിഎഫ്), കുവൈറ്റ് വാര്‍ഷിക പൊതുയോഗവും സെമിനാറും മാര്‍ച്ച് 25 നു (വെള്ളി) ഓണ്‍ലൈനില്‍ നടത്തും. വൈകുന്നേരം 4.00 നു തുടങ്ങുന്ന യോഗം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന് (കില) ഡയറക്ടര്‍ ജനറല്‍ ഡോ. ജോയി ഇളമണ്‍ ഉദ്ഘാടനം ചെയ്യും. പി. പി. എഫിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുന്ന പ്രസ്തുത യോഗം പുതിയ വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്യും.
സമ്മേളനത്തിനോടനുബന്ധിച്ചു വൈകുന്നേരം 6.00 മണിക്ക് ‘ഷെയര്‍ ഓര്‍ഗന്‍ സേവ്’ എന്ന വിഷയത്തെ അധികരിച്ചു ഡോ. നോബിള്‍ ഗ്രെയ്ഷിയ്സ്, സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ , കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെറിങ് ആന്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസഷന്‍ (KSOTTO) മെഡിക്കല്‍ വെബ്ബിനാര്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.