കീവ്> കീവിലെ ജനവാസമേഖലയിലുണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ റഷ്യന്‍ മാധ്യമപ്രവര്‍ത്തകയും പ്രദേശവാസിയും മരിച്ചു. ദി ഇന്‍സൈഡര്‍ എന്ന അന്വേഷണാത്മക മാധ്യമത്തിലെ റിപ്പോര്‍ട്ടറായ ഒക്സാന ബൗലിന (42) ആണ് മരിച്ചത്. റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവലനിയുടെ അഴിമതിവിരുദ്ധസംഘത്തിലെ മുന്‍ പ്രവര്‍ത്തകയായിരുന്നു. ഉക്രയ്ന്–- റഷ്യ സംഘര്‍ഷത്തില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ മാധ്യമപ്രവര്‍ത്തകയാണ് ഒക്സാന.