ജിദ്ദ> ഏഴ് വയസും അതിൽ കൂടുതലും പ്രായമുള്ളവർക്ക് മക്ക, മദീന ഹറമുകളിലേക്ക് നിബന്ധനയോടെ പ്രവേശനാനുമതി നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കുട്ടികളുടെ തവക്കൽന ആപ്ലിക്കേഷനിൽ ഇമ്യൂൺ നില കാണിക്കുന്നവർക്കായിരിക്കും അനുമതി പത്രം നേടാനാകുക.
ഇമ്യൂൺ പദവി ദൃശ്യമാകുന്നതോടൊപ്പം ഗുണഭോക്താവിൻറെ ഡാറ്റ സൗദി പാസ്പോർട്ട് ഡയറക്ടറേറ്റിന്റെ ഓൺലൈൻ പോർട്ടലായ ‘അബ്ഷറി’ൽ അപ്ഡേറ്റ് ചെയ്തിരിക്കണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ 12 വയസ്സിനു മുകളിലുള്ളവർക്കായിരുന്നു ഹറമുകളിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഹറമുകളിലെ പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നത്.