സൗദി വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്ന യാത്രക്കാർ കൈവശമുള്ള പരിധിയിൽ കവിഞ്ഞ പണവും ആഭരണങ്ങളും, വിലപിടിപ്പുള്ള മറ്റു ലോഹങ്ങളും വെളിപ്പെടുത്തണം എന്ന് വിമാനക്കമ്പനികൾക്ക് സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകി. സൗദി വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്ന മുഴുവൻ യാത്രക്കാരും തങ്ങളുടെ കൈവശമുള്ള പരിധിയിൽ കവിഞ്ഞ പണവും ആഭരണങ്ങളും, വിലപിടിപ്പുള്ള മറ്റു ലോഹങ്ങളും വെളിപ്പെടുത്തണം എന്ന് വിമാനക്കമ്പനികൾക്ക് സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകി.
അനുവദനീയമായ പരിധി കവിയുന്ന പണം, ആഭരണങ്ങൾ, വിലപിടിപ്പുള്ള ലോഹങ്ങൾഎന്നിവ വെളിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൗദിയിലെ വിമാനത്താവളങ്ങളിൽപ്രവർത്തിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സർക്കുലർ പുറപ്പെടുവിച്ചു. സൗദി അറേബ്യയുടെ നിയന്ത്രണങ്ങൾഅനുസരിച്ച് യാത്രക്കാർ തങ്ങളുടെ കൈവശമുള്ള അനുവദിച്ച പരിധിയിൽ കവിയുന്ന പണം, ആഭരണങ്ങൾ, വിലപിടിപ്പുള്ള ലോഹങ്ങൾ എന്നിവയുടെ അളവ് അധികാരികൾക്ക് വെളിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാജ്യത്തേക്ക് വരുന്നവരും രാജ്യത്ത് നിന്നും പോകുന്നവരുമായ യാത്രക്കാരെ ബോധവത്കരിക്കണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിമാനക്കമ്പനികൾക്കു നൽകിയ സർക്കുലറിൽ വ്യക്തമാക്കുന്നു. പണവും ആഭരണവും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കളുടെ ആകെ മൂല്യം അറുപതിനായിരം റിയാലിന് മുകളിലാണെങ്കിൽ ബന്ധപ്പെട്ട കസ്റ്റംസ് വകുപ്പ് അധികാരികൾക്ക് മുമ്പിൽ അവ വെളിപ്പെടുത്തണം എന്നാണു നിർദ്ദേശം നൽകിയിട്ടുള്ളത്.