ഫെമിന മിസ് ഇന്ത്യ 2022 ഡിജിറ്റൽ ഓഡിഷന്റെ എക്സ്ക്ലൂസിവ് പങ്കാളികളായി ഷോർട്ട് വീഡിയോ സേവനമായ മോജ് (Moj). പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മോജിൽ പ്രൊഫൈൽ ആരംഭിച്ച് ഇൻട്രൊഡക്ഷൻ, ടാലന്റ് ഷോകേസ്, റാംപ് വാക്ക് എന്നിവയടങ്ങുന്ന മൂന്ന് ഷോർട്ട് വീഡിയോകൾ അപ്ലോഡ് ചെയ്‌യണം. വീഡിയോ പങ്കുവെച്ച് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തവരിൽ നിന്നാണ് സംസ്ഥാനതല മത്സരാർത്ഥികളെ തിരഞ്ഞെടുക്കുക.
പുതിയ സൗന്ദര്യ മത്സരാർത്ഥികൾക്കായുള്ള മിസ് ഇന്ത്യ ഓർഗനൈസേഷൻ തങ്ങളുടെ ഓഡീഷൻ പ്രവർത്തനങ്ങൾ ഡിജിറ്റൽ മീഡിയ രംഗത്തേക്കും വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് സൗന്ദര്യ മത്സരം വെർച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കപ്പെടുന്നത്.
വി.എൽ.സി.സി അവതരിപ്പിക്കുന്ന ഫെമിന മിസ് ഇന്ത്യ 2022 യിലൂടെ മികച്ച ഇന്ത്യൻ പ്രതിഭകൾക്ക് അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.
2022 ഫെബ്രുവരി 14 മുതൽ ആരംഭിച്ച മത്സരത്തിൽ 28 സംസ്ഥാനങ്ങളിൽ നിന്നും ഓരോ പ്രതിനിധിയും ഡൽഹി, ജമ്മു എന്നിവിടങ്ങളിൽ നിന്നും ഓരോ പ്രതിനിധികളും മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് ഒരു മത്സരാർത്ഥിയുമുൾപ്പെടെ ആകെ 31 മത്സരാർഥികളാകും ഫൈനൽ മത്സരത്തിൽ പങ്കെടുക്കുക.
മോജ് ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം പ്രൊഫൈൽ ഇല്ലാത്തവർ പുതിയ പ്രൊഫൈൽ നിർമിച്ച് ഇൻഡ്രൊഡക്ഷൻ, ടാലന്റ് ഷോകേസ്, റാംപ് വാക്ക് എന്നിവ ഉൾക്കൊള്ളുന്ന മൂന്ന് ഓഡിഷൻ വീഡിയോകൾ അപ്ലോഡ് ചെയ്‌യണം. ഇത് പൂർത്തിയാക്കിക്കഴിഞ്ഞാൽ, അപേക്ഷകർ www.missindia.com-ൽ ലോഗിൻ ചെയ്ത് ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കണം.
Content Highlights: moj app partnering with femina miss india 2022