പോകോ എം4 പ്രോ 5ജി ചൊവ്വാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. പോകോ എം3 പ്രോ 5ജിയുടെ പിൻഗാമിയായാണ് ഫോൺ എത്തിയിരിക്കുന്നത്. ഒക്‍ടാകോർ മീഡിയാ ടെക്ക് ഡൈമെൻസിറ്റി 810 പ്രൊസസറാണ് ഇതിന് ശക്തിപകരുന്നത്. 33 വാട്ട് അതിവേഗ ചാർജിങ് സൗകര്യമുണ്ട്. 90 ഹെർട്സ് ഡിസ്പ്ലേ, 50 എംപി പ്രൈമറി ക്യാമറ, 8 ജിബി വരെ റാം, ഇന്റേണൽ സ്റ്റോറേജ് പ്രയോജനപ്പെടുത്തി റാം ശേഷി വർധിപ്പിക്കാൻ സാധിക്കുന്ന ടർബോ റാം ഫീച്ചർ എന്നിവയും ഇതിലുണ്ട്.
വിലയും മറ്റ് വിവരങ്ങളും
പോകോ എം4 പ്രോ 5ജിയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 14999 രൂപയാണ് വില. ആറ് ജിബി റാം +128 ജിബി സ്റ്റോറേജ് പതിപ്പിന് 16999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 18999 രൂപയുമാണ് വില.
കൂൾ ബ്ലൂ, പോകോ യെല്ലോ, പവർ ബ്ലാക്ക് നിറങ്ങളിൽ ഇത് വിപണിയിലെത്തും. ഫെബ്രുവരി 22 മുതൽ ഇത് ഫ്ളിപ്കാർട്ടിൽ വിൽപനയ്ക്കെത്തും.
കഴിഞ്ഞ വർഷം നവംബറിൽ യൂറോപ്പിലാണ് പോകോ എം4 പ്രോ 5ജി ആദ്യം അവതരിപ്പിച്ചത്.
സവിശേഷതകൾ
ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5 ആണ് പോകോ എം4 പ്രോ 5ജിയിലുള്ളത്. 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയിൽ പഞ്ച് ഹോൾ ക്യാമറ നൽകിയിരിക്കുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള സ്ക്രീൻ ആണിത്. ഒക്‍ടാകോർ മീഡിയാ ടെക്ക് ഡൈമെൻസിറ്റി 810 പ്രൊസസറാണ് ഇതിന് ശക്തിപകരുന്നത്.
ഇതിന്റെ ഡ്യുവൽ റിയർ ക്യാമറയിൽ 50എംപി മെഗാപിക്സൽ പ്രൈമറി ക്യാമറയും എട്ട് എംപി അൾട്ര വൈഡ് ക്യാമറയും ഉൾപ്പെടുന്നു. പ്രൈമറി ക്യാമറയ്‍ക്ക് എഫ്1.8 അപ്പേർച്ചറുണ്ട്. 16 എംപി ക്യാമറയാണ് സെൽഫിയ്‍ക്കായി നൽകിയിരിക്കുന്നത്.
5ജി, യുഎഫ്എസ് 2.2 സ്റ്റോറേജ്, 1 ടിബി വരെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കാനുള്ള സൗകര്യം. സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ, യുഎസ്ബി ടൈപ്പ് സി, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഫോണിനുണ്ട്.
Content Highlights: Poco M4 Pro 5G With MediaTek Dimensity 810 SoC