രാജ്യ സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് വീണ്ടും ഒരു കൂട്ടം ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. 54 ആപ്പുകളാണ് ഇത്തവണ പട്ടികയിലുള്ളത്. ജെറേന ഫ്രീഫയർ, ടെൻസെന്റിന്റെ ക്സ്റൈവർ, ആപ്പ് ലോക്ക് തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്.
ചൈനയുമായി ബന്ധമുണ്ടെന്നതാണ് ഇവയ്ക്കെതിരെയുള്ള പ്രധാന ആരോപണം. ഇക്കാരണം മുൻനിർത്തി ഇതിനകം 300 ഓളം മൊബൈൽ ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 2020 ൽ ചൈനയുമായുള്ള അതിർത്തി തർക്കം സങ്കീർണമായതോടെയാണ് കേന്ദ്രസർക്കാർ നിലപാട് കടുപ്പിച്ചത്.
ആപ്പുകൾ ശേഖരിക്കുന്ന ഉപഭോക്താക്കളുടെ ഡാറ്റ ദുരുപയോഗം ചെയ്‌യപ്പെടുന്നുണ്ടെന്നും ശത്രുരാജ്യത്തെ സെർവറുകളിലേക്ക് അവ അയക്കുന്നുണ്ടെന്നും സർക്കാർ പറയുന്നു. ഈ ആപ്പുകളിൽ ചിലതിന് ക്യാമറ, മൈക്ക്, ജിപിഎസ് പോലുള്ളവ ഉപയോഗിച്ചുള്ള രഹസ്യ നിരീക്ഷണങ്ങൾ നടത്താനാകുമെന്ന ആശങ്കയും സർക്കാർ ഉന്നയിക്കുന്നുണ്ട്.
ഇവ രാജ്യത്തിന്റെ അഖണ്ഡതയ്‍ക്കും പരമാധികാരത്തിനും എതിരായി പ്രവർത്തിക്കുന്നുവെന്നും രാജ്യത്തിന്റെ സുരക്ഷയ്‍ക്കും പ്രതിരോധത്തിനും ഭീഷണിയാണെന്നും സർക്കാർ പറയുന്നു.
2021 ലാണ് ഇതേ കാരണങ്ങൾ ഉന്നയിച്ച് അന്ന് ചൈനീസ് കമ്പനിയായ ടെൻസെന്റിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പബ്ജി മൊബൈലിന് ഇന്ത്യയിൽ നിരോധമേർപ്പെടുത്തിയത്. കോവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് യുവാക്കൾക്കിടയിൽ ഏറെ ജനപ്രീതിയാർജിക്കാനായ ഗെയിം നിരോധിക്കപ്പെട്ടത് അന്ന് വലിയ വാർത്തയായിരുന്നു.
ബാറ്റിൽ റോയേൽ ഗെയിമായ പബ്ജി നിരോധിക്കപ്പെട്ടതോടെ പ്രസ്തുത വിഭാഗത്തിൽ സ്വീകാര്യത നേടാനായ ഗെയിമായിരുന്നു ജെറേന ഫ്രീ ഫയർ. കാൾ ഓഫ് ഡ്യൂട്ടി എന്ന മറ്റൊരു ഗെയിം ഉണ്ടായിരുന്നുവെങ്കിലും ഫ്രീഫയറിന് വലിയ സ്വീകാര്യത നേടാൻ സാധിച്ചു. ഇപ്പോൾ ഫ്രീ ഫയറും നിരോധനം നേരിട്ടിരിക്കുകയാണ്.
അതേസമയം ഫ്രീഫയർ ഒരു ചൈനീസ് നിർമിത ഗെയിം അല്ല എന്നതാണ് ശ്രദ്ധേയം. സിംഗപ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജറെനയാണ് ഫ്രീഫയർ ഗെയിമിന്റെ പ്രസാധകർ. വിയറ്റ്നാമീസ് കമ്പനിയായ 111ഡോട്സ് സ്റ്റുഡിയോ ആണ് ഫ്രീഫയർ ഗെയിം നിർമിച്ചത്.
ഫ്രീ ഫയർ ഉൾപ്പടെ നിരോധനം നേരിട്ട ആപ്പുകൾ ആപ്പിളും ഗൂഗിളും തങ്ങളുടെ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
നിരോധിക്കപ്പെട്ട ആപ്പുകൾ ഇവയാണ്
- ബ്യൂട്ടി ക്യാമറ: സ്വീറ്റ് സെൽഫി എച്ച്ഡി
- ബ്യൂട്ടി ക്യാമറ- സെൽഫി ക്യാമറ
- ഇക്വലൈസർ- ബേസ് ബൂസ്റ്റർ & വോളിയം ഇക്യു & ഇക്വലൈസർ
- മ്യൂസിക് പ്ലെയർ-മ്യൂസിക്.എംപി3 പ്ലെയർ
- ഇക്വലൈസർ ആന്റ് ബേസ് ബൂസ്റ്റർ- മ്യൂസിക് വോളിയം ഇക്യൂ
- മ്യൂസിക് പ്ലസ്- മ്യൂസിക് പ്ലെയർ
- ഇക്വലൈസർ പ്രോ- വോളിയം ബൂസ്റ്റർ, ബേസ് ബൂസ്റ്റർ
- വീഡിയോ പ്ലെയർ മീഡിയ ഓൾ ഫോർമാറ്റ്
- മ്യൂസിക് പ്ലെയർ-ഇക്വലൈസർ ആന്റ് എംപി3
- വോളിയം ബൂസ്റ്റർ- ലൗഡ് സ്പീക്കർ ആന്റ് സൗണ്ട് ബൂസ്റ്റർ
- മ്യൂസിക്പ്ലെയർ- എംപി3 പ്ലെയർ
- കാം കാർഡ് ഫോർ സെയിൽസ് ഫോ്സ് എന്റ്
- ഐസോലാൻഡ്2- ആഷസ് ഓഫ് ടൈം ലൈറ്റ്
- റൈസ് ഓഫ് കിങ്ഡംസ്: ലോസ്റ്റ് ക്രുസേഡ്
- എപിയുഎസ് സെക്യൂരിറ്റി എച്ച്ഡി (പാഡ് വേർഷൻ)
- പാരലൽ സ്പേസ് ലൈറ്റ് 32 സപ്പോർട്ട്
- വിവ വീഡിയോഎഡിറ്റർ- സ്നാക്ക് വീഡിയോ മേക്കർ വിത്ത് മ്യൂസിക്
- നൈസ് വീഡിയോ ബൈദു
- ടെൻസെൻ്റ് ക്സറൈവർ
- ഓൺമൈയോജി ചെസ്
- ഓൺമൈയോജി അരെന
- ആപ്പ്ലോക്ക്
- ഡ്യുവൽ സ്പേസ് ലൈറ്റ്- മൾടിപ്പിൾ അക്കൗണ്ട്സ് ആന്റ് ക്ലോൺ ആപ്പ്
- ഡ്യുവൽ സ്പേസ് പ്രോ- മൾടിപ്പിൾ അക്കൗണ്ട്സ് ആന്റ് ആപ്പ് ക്ലോണർ
- ഡ്യുവൽസ്പേസ് ലൈറ്റ് -32 ബിറ്റ് സപ്പോർട്ട്
- ഡ്യുവൽ സ്പേസ് -32 ബിറ്റ് സപ്പോർട്ട്
- ഡ്യുവൽ സ്പേസ് -64 ബിറ്റ് സപ്പോർട്ട്
- ഡ്യുവൽ സ്പേസ് പ്രോ – 32 ബിറ്റ് സപ്പോർട്ട്
- കോൺക്വർ ഓൺലൈൻ- എംഎംഓആർപിജി ഗെയിം
- കോൺക്വർ ഓൺലൈൻ 2
- ലൈവ് വെതർ ആന്റ് റഡാർ -അലേർട്ട്സ്
- നോട്ട്സ് -കളർ നോട്ട്പാഡ്, വോട്ട്ബുക്ക്
- എംപി3 കട്ടർ- റിങ്ടോൺ മേക്കർ ആന്റ് ഓഡിയോ കട്ടർ
- വോയ്സ് റെക്കോർഡർ ആന്റ് വോയ്സ് ചേഞ്ചർ
- ബാർകോഡ് സ്കാനർ – ക്യൂആർ കോഡ് സ്കാൻ
- ലൈക ക്യാം- സെൽഫി ക്യാമറ ആപ്പ്
- ഈവ് എക്കോസ്
- ആസ്ട്രാക്രാഫ്റ്റ്
- യുയു ഗെയിം ബൂസ്റ്റർ-നെറ്റ്വർക്ക് സൊലൂഷൻ ഫോർ ഹൈ പിങ്
- എക്സ്ട്രാ ഓഡിനറി വൺസ്
- ബാഡ്ലാൻഡേഴ്സ്
- സ്റ്റിക്ക് ഫൈറ്റ്: ദി ഗെയിം മൊബൈൽ
- ട്വിലൈറ്റ് പയനീർസ്
- ക്യൂട്ട് യു: മാച്ച് വിത്ത് ദി വേൾഡ്
- സ്മോൾ വേൾഡ് -എൻജോയ് ഗ്രൂപ്പ് ചാറ്റ് ആന്റ് വീഡിയോ ചാറ്റ്
- ക്യൂട്ട് യു പ്രോ
- ഫാൻസിയു- വീഡിയോചാറ്റ് ആന്റ് മീറ്റ് അപ്പ്
- റിയൽ: ഗോ ലൈവ്. മേക്ക് ഫ്രണ്ട്സ്
- മൂൺചാറ്റ്:എൻജോയ് വീഡിയോകോൾ ചാറ്റ്സ്
- റിയൽലൈറ്റ് – വീഡിയോ റ്റു ലൈവ്#
- വിങ്ക്: കണക്റ്റ് നൗ
- ഫൺചാറ്റ് മീറ്റ് പീപ്പിൾ എറൗണ്ട് യു
- ഫെൻസിയു പ്രോ- ഇൻസ്റ്റന്റ് മീറ്റ് അപ്പ് ത്രൂ വീഡിയോ ചാറ്റ്
- ജറെന ഫ്രീ ഫയർ- ഇലുമിനേറ്റ്