സ്‌പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണ റോക്കറ്റായ സ്റ്റാർഷിപ്പിന്റെ ആദ്യ വിക്ഷേപണം ഈ വർഷം തന്നെ നടന്നേക്കുമെന്ന് സൂചന നൽകി ഇലോൺ മസ്ക്. സ്റ്റാർഷിപ്പിന്റെ വിക്ഷേപണത്തിനായി ഈ മാർച്ചിൽ തന്നെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെനന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള ബഹിരാകാശ വിക്ഷേപണങ്ങൾക്കായി തയ്‌യാറാക്കുന്ന ഏറ്റവും വലിയ റോക്കറ്റാണ് സ്റ്റാർഷിപ്പ്. സ്റ്റാർഷിപ്പിന്റെ പരീക്ഷണ വിക്ഷേപണങ്ങൾക്കൊടുവിൽ ആദ്യ ബഹിരാകാശ വിക്ഷേപണത്തിനുള്ള അനുമതി കാത്തിരിക്കുകയാണ് കമ്പനി.
&mdash Elon Musk (@elonmusk)
മനുഷ്യന്റെ ചൊവ്വായാത്രയും ചന്ദ്രയാത്രയും ഉൾപ്പടെയുള്ള പദ്ധതികൾ ലക്ഷ്യമിട്ടാണ് റോക്കറ്റ് വികസിപ്പിച്ചിരിക്കുന്നത്. മനുഷ്യർക്കൊപ്പം വലിയ അളവിൽ ചരക്കുകൾ ബഹിരാകാശത്തേക്ക് കൊണ്ടുപോവാനും ഈ പേടകത്തിന് ശേഷിയുണ്ടാവും. കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റാർഷിപ്പുമായി ബന്ധപ്പെട്ട വിവിധ വീഡിയോകൾ ഇലോൺ മസ്ക് പങ്കുവെച്ചിരുന്നു.
ഭാവിയിൽ ഓരോ മൂന്ന് ദിവസം കൂടും തോറും സ്റ്റാർഷിപ്പുകൾ വികസിപ്പിക്കാനാവുമെന്നാണ് മസ്ക് പറയുന്നത്. ഫെഡറൽ ഏവിയേഷൻ അതോറിറ്റിയിൽനിന്നുള്ള അനുമതിക്കായാണ് സ്പേസ് എക്സ് കാത്തിരിക്കുന്നതിന്. കുറച്ചു വർഷങ്ങളായി നൂറ് കണക്കിന് കോടി ഡോളറാണ് ഈ പദ്ധതിയ്‍ക്കായി കമ്പനി ചെലവാക്കിക്കൊണ്ടിരിക്കുന്നത്.
Content Highlights: spacex starship may launch this year waiting for faa approval