ദുബായ് > കേരളത്തിലെ കലാലയങ്ങളിലെ പൂർവ വിദ്യാർഥികളുടെ യു എ ഇയിലെ സംഗമവേദിയായ അക്കാഫ് ഒരുക്കുന്ന കലാ കായിക മാമാങ്കത്തിന് അരങ്ങുണരുന്നു . അക്കാഫ് ഇവെന്റ്സ് കാഴ്ച വെക്കുന്ന അക്കാഫ് കാർണിവൽ ഫെബ്രുവരി 28 നു തുടങ്ങി മാർച്ച് 27 നു വിവിധ പരിപാടികളോടെ സമാപിക്കും. 136 ലധികം കോളേജ് അലുമിനികളുടെ പങ്കാളിത്തത്തോടെ കലാലയ ഓർമ്മകൾ പുനരുജ്ജീവിപ്പിക്കുന്ന ഘോഷയാത്ര, വടം വലി, തട്ടുകടകൾ തുടങ്ങി നിരവധി മത്സരങ്ങളുടെ വേദിയാകും അക്കാഫ് കാർണിവൽ.
ഒരു മാസം നീണ്ടുനിൽക്കുന്ന APL (അക്കാഫ് പ്രൊഫഷണൽ ലീഗ്-2022 ) ക്രിക്കറ്റ് പോരാട്ടത്തിന്റെ ഫൈനൽ അക്കാഫ് കാര്ണിവലിനു മാറ്റ് കൂട്ടും. ക്രിക്കറ്റിലെ ഏറ്റവും പുതിയ ഫോർമാറ്റായ 100 ബോൾ ഫോര്മാറ്റിലാവും മത്സരങ്ങൾ. മുൻ ഇന്ത്യൻ താരം കേരളത്തിന്റെ അഭിമാനവുമായ ശ്രീശാന്ത് അക്കാഫ് പ്രൊഫഷണൽ ലീഗിന്റെ ബ്രാൻഡ് അംബാസ്സഡറാകും. 32 കോളേജ് ടീമുകളാണ് APL ക്രിക്കറ്റ് മാമാങ്കത്തിൽ മാറ്റുരക്കുന്നത്.
വ്യവസായ മന്ത്രി പി രാജീവ് അക്കാഫ് ബോഷർ പ്രകാശനം ചെയ്തു. പൊതുവരാമത്ത്- ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ഇന്ത്യയുടെ മുൻ ഡബിൾസ് വേൾഡ് ഒന്നാം നമ്പർ ടെന്നീസ് താരം മഹേഷ് ഭൂപതി എന്നിവർ അക്കാഫ് എ.പി.ൽ ,കാർണിവെൽ എന്നിവയ്ക്ക് ആശംസയറിയിച്ചു. അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ചാൾസ് പോൾ, വി എസ ബിജുകുമാർ, അനൂപ് അനിൽ ദേവൻ, എ.പി.ൽ , മുഖ്യ പ്രായോജകരായ വെൽത്ത്-ഐ യുടെ സി.ഒ.ഒ. യും പ്രസിഡൻ്റുമായ വിഘ്നേഷ്, ശ്യാം വിശ്വനാഥ്, മഷും ഷാ,സുധീർ, റാണി സുധീർ, തുടങ്ങിയവർ പങ്കെടുത്തു.