റിയാദ്> തെക്കന്‍ സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനതാവളത്തിനുനേരെ ഹൂത്തി ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരനടക്കം 12 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേര്‍ സൗദി പൗരന്മാരാണ്. വ്യാഴാഴ്ച ഉച്ചക്ക് 12 ഓടെയാണ് വിമാനതാവളം ലക്ഷ്യമിട്ട് സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ എത്തിയത്. വിമാനതാവളത്തിനകത്തെ മതിലിനടുത്തുവെച്ച് സൗദി സൈന്യം ഡ്രോണ്‍ വെടിവെച്ചിട്ടുകയായിരുന്നു.
ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. സുരക്ഷാനടപടികള്‍ സ്വീകരിച്ചശേഷം വിമാനത്താവളത്തില്‍ നിന്നുള്ള വിമാന ഗതാഗതം സുഗമമായി പുനരാരംഭിച്ചു.