Monday, March 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

സാംസങ് ഗാലക്‌സി എസ്22 പരമ്പര ഫോണുകള്‍ പുറത്തിറക്കി: വിശദ വിവരങ്ങള്‍ അറിയാം

by News Desk
February 10, 2022
in Uncategorized
0
സാംസങ്-ഗാലക്‌സി-എസ്22-പരമ്പര-ഫോണുകള്‍-പുറത്തിറക്കി:-വിശദ-വിവരങ്ങള്‍-അറിയാം
0
SHARES
26
VIEWS
Share on FacebookShare on TwitterShare on Whatsapp

galaxy S22 series

സാംസങിന്റെ ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് സ്മാർട്ഫോണുകളായ ഗാലക്സി എസ്22 പരമ്പര ഫോണുകൾ ഫെബ്രുവരി 9 ന് നടന്ന ഗാലക്സി അൺപാക്ക്ഡ് 2022 പരിപാടിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ പോലെ തന്നെ മൂന്ന് ഫോണുകളാണ് ഇത്തവണയും സാംസങ് അവതരിപ്പിച്ചത്. സാംസങ് എസ്22, സാംസങ് എസ് 22 പ്ലസ്, ഗാലക്സി എസ് 22 അൾട്ര എന്നിവയാണവ.

ഏറ്റവും പുതിയ പ്രൊസസർ ചിപ്പുകളും 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്പ്ലേയുമാണിതിന്. 45 വാട്ട് വയേർഡ് ചാർജിങ് സൗകര്യവും ഇത്തവണ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിലെ രാത്രി സമയ ഫോട്ടോഗ്രഫിയും മെച്ചപ്പെടുത്തി. എസ് പെൻ സ്റ്റൈലസ് ഉൾപ്പെടുത്തിയുള്ള ആദ്യ എസ് സീരീസ് സ്മാർട്ഫോൺ ആണ് ഗാലക്സി എസ്22 അൾട്ര.

വില വിവരങ്ങൾ

സാംസങ് ഗാലക്സി എസ്22, സാംസങ് ഗാലക്സി എസ് 22 പ്ലസ് എന്നിവ 8ജിബി+128 ജിബി, 8 ജിബി +256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലാണ് വിപണിയിലെത്തുക. അതേസമയം വിലകൂടിയ ഗാലക്സി എസ്22 അൾട്ര 8ജിബി+128 ജിബി, 12 ജിബി +256 ജിബി, 12 ജിബി + 512 ജിബി, 8 ജിബി + 1 ടിബി എന്നീ ഓപ്ഷനുകളിൽ ലഭ്യമാവും.

ഗാലക്സി എസ് 22 ന് വില തുടങ്ങുന്നത് 799 ഡോളറിലാണ് ഇത് ഏകദേശം 59900 രൂപ വരും. ഗാലക്സി എസ് 22 പ്ലസിന് 999 ഡോളറിലാണ് വില തുടങ്ങുന്നത് ഇത് 74800 രൂപയോളം വരും. അതേസമയം ഗാലക്സി എസ് 22 അൾട്ര ഫോണിന് 1199 ഡോളറിലാണ് (ഏകദേശം 89,700 രൂപ) വില തുടങ്ങുന്നത്.

ഫോണുകൾക്ക് ഇന്ത്യയിൽ എത്രയാണ് വിലയെന്ന് വ്യക്തമല്ല. ഫെബ്രുവരി 25 മുതൽ ഫോൺ വിൽപനയ്ക്കെത്തും.

സാംസങ് ഗാലക്സി എസ് 22

ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 4.1 ാണ് ഗാലക്സി എസ് 22 ലുള്ളത്. 6.1 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലേയാണിതിന്. ഗൊറില്ല ഗ്ലാസ് വിക്‍ടസ് പ്ലസ് സംരക്ഷണമുണ്ട് ഇതിന്. ആർമർ അലൂമനിയം ബോഡിയാണ് ഫോണിന് നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റോറ്റുള്ള സ്ക്രീനിൽ സാംസങിന്റെ ഐ കംഫർട്ട് ഷീൽഡ് സംരക്ഷണവുമുണ്ട്. ഒരു ഒക്‍ടാകോർ 4എൻഎം പ്രൊസസർ ചിപ്പാണിതിലുള്ളത്. എട്ട് ജിബി റാം ശേഷിയുണ്ട്.

50 മെഗാപിക്സൽ പ്രധാന ക്യാമറയായെത്തുന്ന ട്രിപ്പിൾ റിയർ ക്യാമറയിൽ 12 എംപി അൾട്രാ വൈഡ് ക്യാമറ, 10 എംപി ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. മികച്ച അപ്പേർച്ചറോടുകൂടിയാണ് ഇവ ഒരുക്കിയിരിക്കുന്നത്. അൾട്രാ വൈഡ് ആംഗിൾ ലെൻസിന് 120 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, 3x ഒപ്റ്റിക്കൽ സൂം എന്നിവയുമുണ്ട്. 10 എംപി ക്യാമറയാണ് സെൽഫിയ്‍ക്ക് നൽകിയിരിക്കുന്നത്.

256 ജിബി വരെയാണ് ഇതിൽ സ്റ്റോറേജുള്ളത്. 5ജി കണക്റ്റിവിറ്റിയുണ്ട്. 3700 എംഎഎച്ച് ബാറ്ററിയിൽ 25 വാട്ട് അതിവേഗ വയേർഡ് ചാർജിങ് സൗകര്യവും 15 വാട്ട് വയർലെസ് ചാർജിങ് സൗകര്യവുമുണ്ട്. റിവേഴ്സ് ചാർജിങും സാധ്യമാണ്.

സാംസങ് ഗാലക്സി എസ്22 പ്ലസ്

ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 4.1 ാണ് ഗാലക്സി എസ് 22 പ്ലസിലുള്ളത്. 6.6 ഇഞ്ച് ഫുൾഎച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2x ഡിസ്പ്ലേയിൽ നീല വെളിച്ചം നിയന്ത്രിക്കുന്നതിനുള്ള ഐ കംഫർട്ട് ഷീൽഡുമുണ്ട്. 120 ഹെർട്സ് ആണ് റിഫ്രഷ് റേറ്റ്. 1750 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസ് ലഭിക്കും. ഒരു ഒക്‍ടാകോർ 4എൻഎം പ്രൊസസറാണ് ഗാലക്സി എസ്22 പ്ലസിലുള്ളത്. 12 ജിബി വരെ റാം ശേഷിയുണ്ട്.

ഇതിലെ റിയർ ക്യാമറയിൽ 50എംപി ഡ്യുവൽ പിക്സൽ ഓട്ടോ ഫോക്കസ് വൈഡ് ആംഗിൾ സെൻസർ പ്രധാന ക്യാമറയായെത്തുന്നു. 12 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 10 എംപി ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. 3x ഒപ്റ്റിക്കൽ സൂം, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ എന്നിവയുണ്ട്. 10 എംപി ആണ് സെൽഫി കാമറ.

256 ജിബി വരെ ഇതിൽ സ്റ്റോറേജ് ലഭിക്കും. 5ജി കണക്റ്റിവിറ്റിയുണ്ട്. 4500 എംഎഎച്ച് ബാറ്ററിയിൽ 45 വാട്ട് അതിവേഗ വയേർഡ് ചാർജിങ് സൗകര്യവും 15 വാട്ട് വയർലെസ് ചാർജിങ് സൗകര്യവുമുണ്ട്. ഒപ്പം വയർലെസ് പവർഷെയർ ഉപയോഗിച്ചുപള്ള റിവേഴ്സ് വയർലെസ് ചാർജിങ് സംവിധാനവുമുണ്ട്. 196 ഗ്രാം ആണ് ഇതിന്റെ ഭാരം.

സാംസങ് ഗാലക്സി എസ് 22 അൾട്ര

എസ് പെൻ ഒന്നിച്ചുവരുന്ന ആദ്യ എസ് സീരീസ് ഫോൺ ആണ് ഗാലക്സി എസ് 22 അൾട്ര. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 4.1 ാണ് ഗാലക്സി എസ് 22 ലുള്ളത്. മറ്റ് ഫോണുകളെ വ്യത്യസ്തമായി 6.8 ഇഞ്ച് എഡ്ജ് ക്യുഎച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലേയാണിതിന്. 120 ഹെർട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റുണ്ട്. ഡിസ്പ്ലേയ്‍ക്ക് ഗൊറില്ല ഗ്ലാസ് വിക്‍ടസ് പ്ലസ് സംരക്ഷണമുണ്ട്. 1750 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസ് കിട്ടും. എസ് പെന്നിന്റെ പ്രവർത്തനം മികച്ചതാക്കുന്നതിനുള്ള പരിഷ്കരിച്ച വാകോം സാങ്കേതിക വിദ്യയും ഇതിൽ ഉപയോഗിച്ചിരിക്കുന്നു. ഒരു ഒക്‍ടാകോർ 4എൻഎം പ്രൊസസറാണിതിന് ശക്തിപകരുന്നത്. 12 ജിബി വരെ റാം ശേഷിയുണ്ട്.

മറ്റ് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി ക്വാഡ് റിയർ ക്യാമറയാണിതിന്. ഇതിൽ 108 എംപി വൈഡ് ആംഗിൾ പ്രധാന ക്യാമറയും 12 എംപി അൾട്രാ വൈഡ് ക്യാമറയും രണ്ട് 10 എംപി ടെലിഫോട്ടോ ക്യാമറകളും ഉൾപ്പെടുന്നു. സ്പേസ് സൂം, 10 എക്സ് ഒപ്റ്റിക്കൽ സൂം എഐ സൂപ്പർ റസലൂഷൻ ടെക്നോളജി എന്നിവയും ക്യാമറയിലുണ്ട്. 40 എംപി ക്യാമറയാണ് സെൽഫിയ്‍ക്കായി നൽകിയിരിക്കുന്നത്.

128ജിബി, 256 ജിബി., 512ജിബി, 1ടിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ഗാലക്സി എസ്22 അൾട്ര വിൽപനയ്ക്കെത്തും. 5000 എംഎഎച്ച് ബാറ്ററിയിൽ 45 വാട്ട് വയേർഡ് ചാർജിങ് സൗകര്യമുണ്ട്. 15 വാട്ട് വയർലെസ് ചാർജിങും വയർലെസ് പവർഷെയർ ഉപയോഗിച്ചുള്ള വയർലെസ് റിവേഴ്സ് ചാർജിങുമുണ്ട്. 229 ഗ്രാം ആണ് ഇതിന് ഭാരം.

Content Highlights: samsung galaxy s22 series phones launched

Previous Post

സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ചു കയറി; ബാബുവിനെതിരേ കേസെടുത്തേക്കും

Next Post

കാരുണ്യ പ്ലസ് KN- 407 ലോട്ടറി നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക്

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
കാരുണ്യ-പ്ലസ്-kn-407-ലോട്ടറി-നറുക്കെടുപ്പ്-ഇന്ന്-മൂന്ന്-മണിക്ക്

കാരുണ്യ പ്ലസ് KN- 407 ലോട്ടറി നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.