ഇൻസ്റ്റാഗ്രാമിൽ പുതിയ ഒരു കൂട്ടം ഫീച്ചറുകൾ അവതരിപ്പിച്ചു. പോസ്റ്റുകളും, കമന്റുകളും മറ്റ് ആക്റ്റിവിറ്റികളും എളുപ്പം നീക്കം ചെയ്‌യുന്നതിന് ഉപഭോക്താക്കളെ സഹായിക്കുന്ന ഫീച്ചറുകളാണ് അവതരിപ്പിച്ചത്. സേഫർ ഇന്റർനെറ്റ് ഡേയുടെ ഭാഗമായാണ് പുതിയ സൗകര്യങ്ങൾ എത്തിച്ചിരിക്കുന്നത്.
പുതിയ സൗകര്യങ്ങളിലൂടെ ഉപഭോക്താവിന് തങ്ങളുടെ പോസ്റ്റുകളും കമന്റുകളും ഒന്നിച്ച് ഒരുപാടെണ്ണം നീക്കം ചെയ്‌യാനും അക്കൗണ്ടിലെ മുമ്പുള്ള ഇന്ററാക്ഷനുകൾ റിവ്യൂ ചെയ്‌യാനും തീയ്‌യതി അനുസരിച്ച് ഉള്ളടക്കങ്ങൾ തിരയാനും സാധിക്കും. യുവർ ആക്റ്റിവ്റ്റി എന്ന പേരിൽ പ്രൊഫൈലിൽ ഉൾപ്പെടുത്തിയ പുതിയ സെക്ഷനിലാണ് ഈ സൗകര്യങ്ങളുണ്ടാവുക. അടുത്തിടെ ടേക്ക് എ ബ്രേക്ക് എന്ന പേരിൽ ഒരു സൗകര്യവും ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു.
പോസ്റ്റുകൾ, സ്റ്റോറികൾ, ഐജിടിവി, റീൽസ് എന്നിവയും അവയ്‍ക്ക് കീഴിൽ വരുന്ന കമന്റുകൾ, ലൈക്കുകൾ, സ്റ്റോറി റിയാക്ഷനുകൾ എന്നിവയും ഒന്നിച്ച് ഒരു പാടെണ്ണം നീക്കം ചെയ്‌യാൻ ഇനി സാധിക്കും. ഇവയെല്ലാം തീയ്‌യതി അനുസരിച്ച് ക്രമീകരിക്കാനുമാവും.
അടുത്തിടെ അർക്കൈവ് ചെയ്‌യുകയോ ഡിലീറ്റ് ചെയ്‌യുകയോ ചെയ്ത ഉള്ളടക്കങ്ങൾ, സെർച്ച് ഹിസ്റ്ററി, സന്ദർശിച്ച ലിങ്കുകൾ എന്നിവയും കാണാനുള്ള സൗകര്യവുമുണ്ട്. കഴിഞ്ഞ വർഷം അവസാനത്തോടെ തന്നെ ഈ സൗകര്യം ഇൻസ്റ്റാഗ്രാം പരീക്ഷിക്കാൻ തുടങ്ങിയിരുന്നു.
Content Highlights: Instagram Rolls Out Bulk Delete Options