നെല്ലിക്ക വെള്ളം : രാവിലെ ഒരു ഗ്ളാസ് നെല്ലിക്കാ നീര് ചേർത്ത വെള്ളം കുടിക്കുന്നത് മികച്ച ആരോഗ്യം ഉറപ്പാക്കും. ചെറുചൂടുള്ള ഒരു ഗ്ലാസ് വെള്ളത്തിലേക്ക് അര ഗ്ലാസ് നെല്ലിക്ക ജ്യൂസ്, അല്പം തേൻ എന്നിവ ചേർത്ത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ഭാരം നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനുമെല്ലാം സഹായിക്കും.
കറ്റാർവാഴയും നെല്ലിക്കയും: കറ്റാർ വാഴയുടെ നീരിൽ നെല്ലിക്ക ജ്യൂസ് ചേർത്ത പാനീയം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ മികച്ചതാണ്. ചർമ്മത്തിെൻറയും മുടിയുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും ശരീരത്തിൽനിന്ന് വിഷാംശം ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കും.
മൂത്രതടസ്സം അകറ്റാൻ
മൂത്ര തടസ്സത്തിന് പല കാരണങ്ങളുണ്ട്. നെല്ലിക്ക നീര് കഴിക്കുന്നത് ഈ അവസ്ഥയ്ക്ക് പരിഹാരമാകും. നെല്ലിക്ക നീരിൽ അൽപം തേൻ ചേർത്ത് കഴിച്ചാൽ മൂത്രാശയ അണുബാധ ഒഴിവാക്കാനും സഹായിക്കും.
പ്രമേഹം തടയാൻ
ടെെപ്പ് 2 പ്രമേഹം തടയാൻ ഏറ്റവും നല്ലതാണ് നെല്ലിക്ക ജ്യൂസ്. പ്രമേഹമുള്ളവർക്ക് ദിവസവും നെല്ലിക്ക കഴിക്കാം. ഇത് ജ്യൂസ് രൂപത്തിലാക്കി കഴിക്കുന്നതും നല്ലതാണ്. നെല്ലിക്കയിലെ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.
അനീമിയ തടയാം
നെല്ലിക്ക രക്തത്തിലെ ഹീമോഗ്ലോബിൻ തോതു വർദ്ധിപ്പിയ്ക്കും. വിളർച്ച പോലുള്ള പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണിത്. ഇതുകൂടാതെ രക്തം ശുദ്ധീകരിയ്ക്കാനും രക്തപ്രവാഹം വർദ്ധിയ്ക്കാനുമെല്ലാം ഏറെ സഹായകമാണ്.
മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും
നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിലടങ്ങിയ ആന്റിഓക്സിഡന്റുകൾ മുടി തഴച്ചു വളരാൻ സഹായിക്കും. ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കിൽ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടിയിഴകളുടെ ആരോഗ്യത്തിന് ഉത്തമമാണ്.
ചർമ്മ സൗന്ദര്യത്തിന്
ചർമ്മത്തിന് കൂടുതൽ ഭംഗി നൽകാൻ കഴിവുള്ളതാണ് നെല്ലിക്ക. രക്തത്തിലെ ഫ്രീ റാഡിക്കൽസിനെ നീക്കം ചെയ്യുന്നതിനാൽ ത്വക്കിനെ സംരക്ഷിക്കുന്നു. കൂടാതെ മുടി നല്ല പോലെ വളരാനും അകാല നര നീക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്. നെല്ലിക്കയിലെ ആന്റി ഓക്സിഡേറ്റീവ് ഘടകങ്ങൾ ചർമകാന്തി വർധിപ്പിക്കുകയും പ്രായമായകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യും.
മൗത്ത് അൾസർ മാറാൻ
പതിവായി നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് മൗത്ത് അൾസർ പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് നല്ല പരിഹാര മാർഗ്ഗമാണ്. ഇവയിലുള്ള ആന്റിഓക്സിഡന്റുകളും തെറാപ്യൂട്ടിക് ഘടകങ്ങളുമാണ് വായ് പുണ്ണു കുറയ്ക്കുന്നത്.
മലബന്ധം അകറ്റാൻ
ഉദര സംബന്ധമായ പല പ്രശ്നങ്ങൾക്കും പരിഹാരമാണ് നെല്ലിക്ക. രാവിലെ വെറുംവയറ്റിൽ നെല്ലിക്ക ജ്യൂസിൽ തേൻ ചേർത്ത് കുടിച്ചാൽ മലബന്ധവുമായി ബന്ധപ്പെട്ട പ്രശ്നം തടയാം. ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ് നെല്ലിക്ക ജ്യൂസ്. ഗ്യാസ് ട്രബിൾ പ്രശ്നമുള്ളവർ ദിവസവും ഒരു കപ്പ് നെല്ലിക്ക ജ്യൂസ് കുടിയ്ക്കുന്നത് വളരെയേറെ നല്ലതാണ്.